കൊല്ലം: രോഗികളിൽനിന്ന് അമിതമായി പണം ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കും സ്കാനിങ് സെൻററുകൾക്കും ലാബുകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പും സർക്കാറും തയാറാകണമെന്ന് സംവരണ സംരക്ഷണസേന ജില്ല കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് പുത്തൂർ ബാലെൻറ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജന. സെക്രട്ടറി തേവലക്കര ടി.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. മടത്തറ കെ.എസ്. ബാബു, പുത്തൂർ ഗോപാലൻ, കല്ലട ബാബു, തേവലക്കര സുരേഷ്, മാലൂർ മസൂർഖാൻ, നുജുമുദ്ദീൻ അഹമ്മദ്, ആർതർ ലോറൻസ്, മനോജ് ഇടാംകുളങ്ങര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.