കരുനാഗപ്പള്ളി: ലൈഫ് മിഷന്‍ പട്ടികക്ക് പുറത്തായ ദലിത് കുടുംബം കാലവർഷക്കെടുതിയിൽ വെള്ളത്തിലകപ്പെട്ട് ദുരിതത്തിൽ. പാവുമ്പ വില്ലേജിലെ മണപ്പള്ളി പതിനൊന്നാം വാര്‍ഡില്‍ കടമ്പാട്ട് കോളനിയിലെ രാധാമണിയും മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി രാഹുലുമടങ്ങുന്ന കുടുംബത്തിെൻറ ഓലമറച്ച ഒറ്റ മുറി വെള്ളപ്പൊക്കത്തില്‍ മുങ്ങി താമസ യോഗ്യമല്ലാതായി. വികലാംഗനും കാന്‍സര്‍ ബാധിതനുമായിരുന്ന ഗൃഹനാഥൻ രാഘവൻ മരിച്ചതോടെയാണ് കുടുംബത്തിെൻറ ദുരിതം ഇരട്ടിച്ചത്. രാഘവന്‍ ജീവിച്ചിരിക്കെ പലഘട്ടങ്ങളിലും വീടിന് അപേക്ഷിച്ചെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. പിന്നീട് രോഗം തളർത്തിയപ്പോഴും സര്‍ക്കാറിെൻറ സ്വപ്ന പദ്ധതിയായ ലൈഫില്‍ വീട് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ആഗ്രഹം സഫമാകാതെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സാങ്കേതികത്വത്തിെൻറ പേരില്‍ ഭവനപദ്ധതിയില്‍ ഒഴിവാക്കിയ വിവരം കാണിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കുടുംബത്തിെൻറ ദയനീയാവസ്ഥ പരിഗണിച്ച് സപ്ലിമെൻററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന കലക്ടറുടെ നിര്‍ദേശം ഉള്ളതായി ഗ്രാമപഞ്ചായത്ത് അംഗം പാവുമ്പ സുനില്‍ പറഞ്ഞു. അപ്പോഴും വീട് എന്ന് ലഭിക്കും, എത്രനാൾ കാത്തിരിക്കേണ്ടിവരും എന്ന ചിന്തയുമായി കഴിയുകയാണ് ഇൗ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.