ലേബര്‍ ബാങ്ക് രൂപവത്​കരണം വേഗത്തിലാക്കും- മന്ത്രി

ചവറ: ലേബര്‍ ബാങ്ക് രൂപവത്കരണ നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ചവറയില്‍ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് കണ്‍സ്ട്രക്ഷൻറ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലേബര്‍ കമീഷണറേറ്റ്, വ്യാവസായിക പരിശീലനവകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, എംപ്ലോയബിലിറ്റി സ​െൻററുകള്‍ എന്നിവയുമായി ചേര്‍ന്ന് ലേബര്‍ ബാങ്ക് രൂപവത്കരിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. പുതിയ സ്ഥാപനത്തിലെ കോഴ്‌സുകള്‍ നിർമാണമേഖലയിൽ വിപുല സാധ്യതകളാണ് തുറന്നിടുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍പരിശീലന സ്ഥാപനങ്ങളുടെ നിലവാരവും അടിസ്ഥാനസൗകര്യവും വര്‍ധിപ്പിച്ചും എണ്ണം കൂട്ടിയും തൊഴില്‍നൈപുണ്യം കാലികമായി വികസിപ്പിച്ചും യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. പതിനായിരക്കണക്കിന് തൊഴിലവസരം രണ്ടുവര്‍ഷത്തിനിടയില്‍ സൃഷ്ടിക്കാനായി. കേരള അക്കാദമി േഫാര്‍ സ്‌കില്‍സ് എക്‌സലന്‍സിന് പുറമെ കരിയര്‍ െഡവലപ്‌മ​െൻറ് സ​െൻററുകള്‍, എംപ്ലോയബിലിറ്റി സ​െൻററുകള്‍ തുടങ്ങിയവ മുഖേനയും നൈപുണ്യ വികസനപദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.