അഞ്ചൽ: ഇതരസംസ്ഥാനത്തൊഴിലാളി മണിക് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ്, തഴമേൽ സ്വദേശി ആസിഫ് എന്നിവരെ അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. രണ്ടു ദിവത്തേക്കാണ് കസ്റ്റഡിൽ വിട്ടത്. ജൂലൈ 26ന് കോടതിയിൽ ഹാജരാക്കും. അന്വേഷണ ഉദ്യോഗസ്ഥരായ പുനലൂർ ഡിവൈ.എസ്.പി അനിൽകുമാർ, അഞ്ചൽ സി.ഐ ടി. സതികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്. തെളിവെടുപ്പിനായി ചൊവ്വാഴ്ച പനയഞ്ചേരിയിൽ കൊണ്ടുവരും. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ജൂൺ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ശശിധരക്കുറുപ്പ്, ആസിഫ് എന്നിവർ നടത്തിയ മർദനത്തെ തുടർന്ന് മണിക് റോയി മരിച്ചെന്നാണ് കേസ്. വിലകൊടുത്ത് വാങ്ങിയ കോഴിയുമായി പോകവെ മോഷണക്കുറ്റം ആരോപിച്ചായിരുന്നത്രേ മർദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.