അരിപ്പ ഭൂസമരം: കാർഷിക ഭൂ–അവകാശ പദയാത്ര നടത്തും

കുളത്തൂപ്പുഴ: കൃഷിഭൂമി ആവശ്യപ്പെട്ട് അഞ്ചര വർഷത്തിലധികമായി അരിപ്പയിൽ ഭൂസമരം നടത്തിവരുന്ന ആദിവാസി ദലിത് മുന്നേറ്റ സമര സമിതി (എ.ഡി.എം.എസ്) യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കാർഷിക ഭൂ-അവകാശ പദയാത്ര നടത്തും. അരിപ്പ സമരഭൂമിയിൽ കുടിൽകെട്ടി സമരം ചെയ്യുന്ന കുടുംബങ്ങൾക്ക് ഒരേക്കർ വീതം കൃഷി ഭൂമി അനുവദിക്കുക, സമരഭൂമിയിലെ നെൽകൃഷി നിരോധിച്ച സർക്കാർ നടപടി പിൻവലിക്കുക, ഭവനരഹിതർക്കുള്ള പാർപ്പിട അവകാശത്തി​െൻറ മറവിൽ ഫ്ലാറ്റുകൾ നിർമിച്ചുനൽകുന്ന നടപടി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 17നാണ് അരിപ്പ ഭൂസമര ഭൂമിയിൽനിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് സമരസമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ അറിയിച്ചു. സംസ്ഥാന സമിതി യോഗത്തിൽ രതീഷ് ടി. ഗോപി, ബാലകൃഷ്ണൻ, വരദരാജൻ, സുലേഖാ ബീവി, ജി. ചന്ദ്രശേഖര പിള്ള, പി.ജെ. ജോസഫ്, പി.കെ. കുട്ടപ്പൻ, വി. രമേശൻ, ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.