'ക്ഷേത്രങ്ങളെല്ലാം സാമൂഹിക ആരാധന കേന്ദ്രങ്ങളാണെന്നത് തെറ്റിദ്ധാരണ'

കൊല്ലം: ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തിൽ ഏതു പ്രമാണത്തി​െൻറ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി പ്രസ്‌താവന നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് ലോഡ് വിശ്വകർമ ദേവസ്വം ആൻഡ് ട്രസ്‌റ്റ് പ്രസിഡൻറ് ടി.എസ്. ഹരിശങ്കർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളെല്ലാം സാമൂഹിക ആരാധന കേന്ദ്രങ്ങളാണെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമവിദഗ്ധർ ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നത്. പുരാതന ക്ഷേത്രങ്ങളുടെ നിർമാണരീതി മാത്രം പഠിച്ചാൽ ഇതു ശരിയല്ലെന്ന് കാണാൻ കഴിയും. ശബരിമലയിലേക്ക് പോകുന്ന സ്‌ത്രീകൾക്ക് ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പുതരാൻ കോടതികൾക്കാവില്ല. സങ്കീർണമായ ശാസ്‌ത്രീയവശങ്ങൾ ക്ഷേത്ര നിർമിതിക്ക് പിന്നിലുള്ളതുകൊണ്ടാണ് വിശദമായ പഠനങ്ങൾ കൂടാതെ ആചാരങ്ങളിൽ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രസ്‌റ്റ് ഭാരവാഹികളായ ദിനേശ് വർക്കല, രാജേഷ് സി.ആർ ചാത്തന്നൂർ, സദാനന്ദൻ ആചാരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.