കാവനാട്: നീണ്ടകരയിൽ ശക്തമായ തിരയിൽപ്പെട്ട് ഫൈബർ വള്ളം മറിഞ്ഞ് കടലിൽ അകപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറോടെ ഹാർബറിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരത്താണ് വള്ളം മറിഞ്ഞത്. നീണ്ടകര സ്നേഹതീരത്തിൽ അൽഫോൺസ് (60), തമിഴ്നാട് നീരോടി സ്വദേശി വിൻസെൻറ് (58), തിരുവനന്തപുരം കൊല്ലംകോട് സ്വദേശി ആൻഡ്രൂസ് (63), മരുത്തടി ഒഴുക്ക് തോട് സൂനാമി കോളനിയിൽ രാജു (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അൽഫോൺസിെൻറ എ.പി.എസ് എന്ന വള്ളമാണ് മറിഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് വാടിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ഇവർ മടങ്ങി വരവെയാണ് അപകടത്തിൽപ്പെട്ടത്. ആൺഡ്രൂസും രാജുവും മറിഞ്ഞവള്ളത്തിൽ പിടിച്ചു കിടന്നു. വിൻസെൻറും അൽഫോൺസും കരയിലേക്ക് നീന്തി. ഒരു കിലോമീറ്ററോളം നീന്തിയ ഇവരെ കരയിലുള്ളവർ കണ്ടതിനെ തുടർന്ന് മറൈൻ എൻഫോഴ്സിനെയും കോസ്റ്റൽ പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാല് പേരെയും രക്ഷപ്പെടുത്തി കരക്ക് എത്തിച്ചു. രണ്ട് എൻജിൻ, വല, ബാറ്ററി, മറ്റ് ഉപകരണങ്ങളും നഷ്ടപ്പെെട്ടന്നും എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായും ഉടമ പറഞ്ഞു. വള്ളത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. കുവൈത്തിലേക്ക് സൗജന്യ റിക്രൂട്ട്മെൻറ്: പ്രാഥമിക പരിശോധന കരുനാഗപ്പള്ളിയിലും പുനലൂരും കൊല്ലം: നോർക്ക റൂട്ട്സ് വഴി കുവൈത്തിലേക്ക് സൗജന്യമായി ഗാർഹിക തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു. ശമ്പളം 110 കുവൈത്ത് ദിനാർ. താമസം, ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 30 നും 45 നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപര്യമുള്ളവർ രണ്ടുവർഷത്തിൽ കുറയാതെ കാലാവധിയുള്ള പാസ്പോർട്ട്, ഫുൾസൈസ് ഫോട്ടോ എന്നിവയുമായി പ്രാഥമിക പരിശോധനക്ക് തിങ്കളാഴ്ച കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഹാളിലോ ചൊവ്വാഴ്ച പുനലൂർ മുനിസിപ്പാലിറ്റി ഹാളിലോ നേരിട്ട് ഹാജരാകണം. സമയം രാവിലെ 10. വിവരങ്ങൾക്ക് വെബ്സൈറ്റ് www.norkaroots.net, ഫോൺ: 1800 425 3939, 0471 233 33 39.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.