കൊല്ലം: സിവിൽ സ്റ്റേഷനിലെ ജീവക്കാരെല്ലാം ആകര്‍ഷകമായ തുണിസഞ്ചിയുമായാണ് വാരാന്ത്യത്തില്‍ വീടുകളിലേക്ക് മടങ്ങിയത്. ഹരിതചട്ടം ജീവിതത്തിൻറെ ഭാഗമാക്കാനുള്ള സന്ദേശമുള്‍ക്കൊള്ളുന്ന സഞ്ചികള്‍ ജില്ല ശുചിത്വമിഷനാണ് തയാറാക്കി നല്‍കിയത്. പ്രകൃതി സൗഹൃദ ഉൽപന്നങ്ങളിലേക്ക് ജീവനക്കാരെയും കുടുംബത്തെയും ആകര്‍ഷിച്ച് പരിസ്ഥിതിസന്ദേശം പരമാവധി പേരിലെത്തിക്കുന്നതിനായാണ് കേരള സ്‌ക്രാപ് മര്‍ച്ചൻറ്സ് അസോസിയേഷെൻറ സഹായത്തോടെ നിര്‍മിച്ച തുണിസഞ്ചികള്‍ സമ്മാനിച്ചത്. കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓരോ ഓഫിസിലേക്കും ഇങ്ങനെയൊരു സമ്മാനം നല്‍കുക വഴി പരിസ്ഥിതി സൗഹൃദ സന്ദേശവും ഹരിതചട്ടത്തിെൻറ പ്രാധാന്യവും പ്രചരിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. 'ഹരിതചട്ടങ്ങള്‍ പാലിക്കൂ-പ്രകൃതിയെ സംരക്ഷിക്കൂ' എന്ന സന്ദേശം തുണിസഞ്ചികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സഞ്ചിയുടെ പുനരുപയോഗം സാധ്യമാക്കുക വഴി പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണവും വലിച്ചെറിയല്‍ പ്രവണതയും ഇല്ലാതാക്കാമെന്നാണ് ശുചിത്വമിഷന്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം സ്‌ക്രാപ് മര്‍ച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തില്‍ കലക്‌ടറേറ്റ് പരിസരം ശുചീകരിച്ചു. അസി.കലക്ടര്‍ എസ്. ഇലക്കിയ, ജില്ല ശുചിത്വ മിഷന്‍ കോഒാഡിനേറ്റര്‍ ജി. സുധാകരന്‍, അസി. കോഒാഡിനേറ്റര്‍മാരായ യു.ആര്‍. ഗോപകുമാര്‍, എന്‍. പ്രദീപ്, പ്രോഗ്രാം ഓഫിസര്‍ എ. ഷാനവാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. മനുഭായ്, കെ.എസ്.എ ഭാരവാഹികളായ മുഹമദ് ഹാരിസ്, അന്‍ഷാദ്, അഷ്‌കര്‍ തെക്കേവീട്, ഹുസൈന്‍, ഷാഹി പള്ളിമുക്ക് എന്നിവർ പങ്കെടുത്തു. ഗതാഗതം നിരോധിച്ചു കൊല്ലം: ബീച്ച് റോഡ് മുതല്‍ കൊണ്ടേത്തുപാലംവരെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴി ഞായറാഴ്ച മുതൽ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു. ഭവന വായ്പ പദ്ധതി കൊല്ലം: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോർപറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍ക്കായി ഭവന നിര്‍മാണ വായ്പ പദ്ധതി നടപ്പാക്കും. മൂന്നു ലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതര്‍ക്കാണ് വായ്പ നല്‍കുക. പരമാവധി വായ്പത്തുക 10 ലക്ഷം. 18 മുതല്‍ 55 വയസ്സ് പ്രായമുള്ളവരെയാണ് പരിഗണിക്കുക. പലിശ നിരക്ക് അഞ്ചു ലക്ഷം വരെ 7.5 ശതമാനവും അതിനു മുകളില്‍ 10 ലക്ഷം വരെ എട്ടു ശതമാനവുമാണ്. അപേക്ഷകെൻറ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉണ്ടാവരുത്. പരിധിക്ക് വിധേയമായി പരമാവധി 90 ശതമാനം തുക വരെ വായ്പയായി നല്‍കും. ഗുണഭോക്താക്കള്‍ കോർപറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന ജാമ്യം ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.