കെട്ടിക്കിടന്ന ഇൻഷു​റൻസ്​ ഫയൽ: ഡയറക്​ടറേറ്റി​െൻറ അടിയന്തര ഇടപെടൽ ഫലംകാണുന്നു

വിവിധ ജില്ലകളിലായി കെട്ടിക്കിടന്ന 1.60 ലക്ഷം ഫയലുകളിൽ 40000 എണ്ണം തീർപ്പാക്കി തിരുവനന്തപുരം: സർക്കാർ-പൊതു-സഹകരണ മേഖല ജീവനക്കാരുടെ കെട്ടിക്കിടക്കുന്ന ഇൻഷുറൻസ് ഫയലുകൾ തീർപ്പാക്കുന്നതിന് ഇൻഷുറൻസ് ഡയറക്ടറേറ്റ് നടത്തുന്ന അടിയന്തര ഇടപെടൽ ഫലംകാണുന്നു. ജില്ലകളിലെ ഫയൽ തീർപ്പാക്കലിന് പ്രത്യേക സംഘം രൂപവത്കരിച്ചാണ് പ്രവർത്തനം. വിവിധ ജില്ലകളിലായി കെട്ടിക്കിടന്ന 1.60 ലക്ഷം ഫയലുകളിൽ 40000 എണ്ണം തീർപ്പാക്കി. നവംബർ ഒന്നോടെ ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനം. ശമ്പളപരിഷ്കരണം പ്രാബല്യത്തിൽവരുന്നതോടെ ജീവനക്കാരുടെ വേതന വർധനവി​െൻറ അടിസ്ഥാനത്തിൽ ഇൻഷുറൻസിൽ മാറ്റംവരുത്തണം. അതത് വകുപ്പ് മേധാവി വഴിയാണ് ഇതിനുള്ള അപേക്ഷ ഇൻഷുറൻസ് വിഭാഗത്തിൽ എത്തുന്നത്. ഒരുവർഷം സംസ്ഥാനത്താകെ ശരാശരി 20,000 അപേക്ഷകളിലാണ് പാസ്ബുക്ക് നൽകുന്നത്. 2016ലെ ശമ്പള പരിഷ്കരണത്തോടനുബന്ധിച്ച് 1.70 ലക്ഷം അപേക്ഷകൾ ഒരുമിച്ചെത്തി. എല്ലാ ജില്ലകളിലും ഒാഫിസുകളുണ്ടെങ്കിലും തുച്ഛമായ ജീവനക്കാരാണ് ഇവിടങ്ങളിലുള്ളത്. ദൈനംദിന ചുമതലകൾക്ക് പുറമേ ഇത്രയധികം ഫയലുകൾ തീർപ്പാക്കാൻ ജില്ല ഒാഫിസുകൾക്ക് കഴിയാതെ വന്നതോടെയാണ് കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായത്. പാസ്ബുക്ക് കിട്ടാതായത് ജീവനക്കാരെ ഏറെ ബാധിക്കുകയും ചെയ്തു. ഇൻഷുറൻസ് ലോണെടുക്കൽ, ഗാരൻറി എന്നിവക്ക് സാധിക്കാത്ത സ്ഥിതിയുണ്ടായി. ഇതര ജില്ലകളിലേക്ക് സ്ഥലംമാറുേമ്പാൾ ഇൻഷുറൻസ് പാസ്ബുക്ക് അതത് വകുപ്പ് മേധാവികൾ പതിച്ച് നൽകണമെന്നാണ് വ്യവസ്ഥ. ഇതുംമുടങ്ങി. ഇതോടെ ഇൻഷുറൻസ് ഒാഫിസുകളിൽ പരാതികളും വർധിച്ചു. ജീവനക്കാരുടെ ബുദ്ധിമുട്ടും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇൻഷുറൻസ് ഡയറക്ടറേറ്റ്് ഫയൽ തീർപ്പാക്കി പാസ്ബുക്ക് വിതരണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പത്ത് ജില്ലകളിലാണ് അപേക്ഷകൾ കെട്ടിക്കിടന്നിരുന്നത്. നാല് ജില്ലകളിൽ പൂർണമായും തീർപ്പാക്കി. ഇതോടൊപ്പം ഇൻഷുറൻസ് ക്ലെയിമുകളും നൽകുന്നുണ്ട്. സംഘം ഒേരാ ജില്ലകളും സന്ദർശിച്ച് അവിടങ്ങളിലെ ഉദ്യോഗസ്ഥരെകൂടി ഉൾപ്പെടുത്തിയാണ് പ്രവർത്തനം. തൃശൂരിൽ 7200ഉം കൊല്ലത്ത് 5400ഉം കോഴിക്കോട്ട് 13500ഉം ഫയലുകളാണ് തീർപ്പാക്കിയത്. തിരുവനന്തപുരം ജില്ലയിലാണ് സംഘം ഇപ്പോഴുള്ളത്. 18000 പാസ്ബുക്കുകളാണ് ഇവിടെ വിതരണംചെയ്യേണ്ടത്. മലപ്പുറം, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ഇനി കൂടുതൽ ഫയലുകളുള്ളത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.