രാജ്യത്ത്​ സ്​ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വമില്ല -ഷമീന

തിരുവനന്തപുരം: രാജ്യത്താകമാനം സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്നതായി മഹിള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഷമീന ഷഫീഖ്. മഹിള കോൺഗ്രസ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അതിക്രമങ്ങളിൽ പലതിലും പൊലീസ് കേസെടുക്കുന്നില്ല. ഇതിനെതിരെ കേന്ദ്രമന്ത്രിസഭയിലെ വനിത അംഗങ്ങളും വനിതയായ ലോകസഭ സ്പീക്കർ പോലും പ്രതികരിക്കുന്നില്ലെന്നത് ദുഃഖകരമാണ്. ബി.ജെ.പി സർക്കാർ വൻവ്യവസായികളുടെ ശബ്ദമാണ്. അതുകൊണ്ടാണ് ഇൗ മൗനം. വിലക്കയറ്റത്തിൻറ ദുരിതം അനുഭവിക്കുന്നതും വീട്ടമ്മമാരാണ്. ഇതിനെതിരെ മഹിള കോൺഗ്രസ് പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും അവർ പറഞ്ഞു. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ഇടത് സർക്കാർ ഇരയോടൊപ്പം എന്ന് പറയുകയും വേട്ടക്കാരെ സഹായിക്കുകയുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. വോട്ടില്ലെങ്കിൽ അരിയില്ലെന്ന മാടമ്പി സംസ്കാരമാണ് പ്രധാനമന്ത്രിയിൽനിന്നുണ്ടായത്. കേന്ദ്ര-സംസ്ഥാന ബന്ധമെന്നത് ജന്മി-കുടിയാൻ ബന്ധമല്ലെന്ന് മോദി ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മഹിള കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്ന, യു. വാഹിദ, ശാന്ത ജയറാം, സുധ കുര്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.