തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവെച്ച മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ ബിഗ് സീറോ ആണെന്ന് സാമൂഹിക പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൻ. പിണറായി സർക്കാറിെൻറ രണ്ടുവർഷം സാമൂഹിക ഓഡിറ്റ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചിട്ടുണ്ടോ എന്ന് കേരളം വിലയിരുത്തണം. പുതിയ ആശയങ്ങൾ സംഭാവനചെയ്യേണ്ട യുവത്വം ഇതിെൻറ ഭാഗമാകണം. മോദി സര്‍ക്കാറിന് കീഴില്‍ എല്ലാ പരിഷ്‌കൃതമൂല്യങ്ങളും അപകടത്തിലായി. ഭരണഘടനയുടെയും മൗലികാവകാശങ്ങളുടെയും സംരക്ഷകരാവേണ്ട കോടതികളുടെ സ്വതന്ത്ര നിലനിൽപ്പിന് ഭീഷണി ഉയരുന്നു. നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനം സുതാര്യമായില്ലെങ്കിൽ ജനാധിപത്യത്തിെൻറ നിലനില്‍പ് അപകടത്തിലാവും. രാഷ്ട്രീയമായി പ്രാധാന്യമുള്ള കേസുകളിൽ കോടതി പ്രത്യേക താൽപര്യം കാട്ടുന്നു. നീതിന്യായ വ്യവസ്ഥയില്‍ സര്‍ക്കാറിെൻറ കൈകടത്തലുകള്‍ വര്‍ധിക്കുന്നു. പണാധിപത്യമാണ് ഇന്ന് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. വെള്ളയമ്പലം ആനിമേഷൻ സെൻററിൽ നടന്ന പരിപാടിയിൽ അഡ്വ. ആശ അധ്യക്ഷത വഹിച്ചു. പ്രഫ. മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോൺ ജോസഫ്, ബ്രദർ പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.