കൊല്ലം: ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ഇല്ലാതാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിക്കാനുള്ള നീക്കം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം തകർക്കുമെന്ന് ഹയർ സെക്കൻഡറി അധ്യാപകരുടെ സംയുക്ത ഫെഡറേഷൻ. ഭരണാനുകൂല സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി ഉന്നത വിദ്യാഭ്യാസരംഗം കലുഷിതമാക്കാനുള്ള നീക്കത്തെ പൊതുസമൂഹത്തെ മുൻനിർത്തി പ്രതിരോധിക്കുമെന്ന് അധ്യാപക സംഘടനകളായ എ.എച്ച്.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ, കെ.എച്ച്.എസ്.ടി.യു, കെ.എ.എച്ച്.എസ്.ടി.എ എന്നിവയുടെ ഫെഡറേഷൻ പ്രഖ്യാപിച്ചു. ഫെഡറേഷൻ നടത്തിയ ഹയർ സെക്കൻഡറി സംരക്ഷണ സദസ്സ് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ലയനത്തിെൻറ പേരിൽ മേഖല മലീമസപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതീകാത്മകമായി വെള്ളത്തുണിയിൽ ചെളിപുരട്ടി 'ശുഭ്രാംബര കൽമഷ യജ്ഞ വിരുദ്ധ' സമരമുറയും നടത്തി. എഫ്.എച്ച്.എസ്.ടി.എ ജില്ല ചെയർമാൻ എസ്. സതീഷ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന കൺവീനർ സാബുജി വർഗീസ് സമര പ്രഖ്യാപനം നടത്തി. എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീരംഗം ജയകുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, ടി. പ്രസന്നകുമാർ, യു. സാബു, കെ.കെ. ഷാജി, കോശി മാത്യു, സെയ്ദ് മുഹമ്മദ്, കസ്മീർ തോമസ്, രാജൻ മലനട, ഫിലിപ്പ് ജോർജ്, അബ്ദുൽ നിസാം, അൻവർ, മാത്യുപ്രകാശ്, എച്ച്. ഷിജി, കെ. ജയകുമാർ, ജി. റജി, ശ്രീകുമാർ കടയാറ്റ്, മാത്യൂസ് ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.