കാപെക്സ്​ അഴിമതി, വിജിലൻസ് അന്വേഷണം വേണം

കൊല്ലം: കാപെക്സിലെ അഴിമതി സംബന്ധിച്ച് സി.പി.ഐ ജില്ല സെക്രട്ടറിയുടെ ആരോപണം ഗൗരവമുള്ളതിനാൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കെ.ടി.യു.സി (ജെ) സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സത്യൻ ആവശ്യപ്പട്ടു. കാപെക്സി​െൻറ ഭരണസമിതിയിൽ പ്രാതിനിത്യമുള്ള യൂനിയൻ തന്നെ അഴിമതിക്കെതിരെ സമരരംഗത്തുവരുന്നത് ചരിത്രത്തിലാദ്യമാണ്. അഴിമതിക്ക് വെള്ളപൂശുന്ന കശുവണ്ടിത്തൊഴിലാളി കോൺഗ്രസി​െൻറ നിലപാടാണോ ഐ.എൻ.ടി.യു.സിക്കും കോൺഗ്രസിനും ഉള്ളതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.