തെന്മലയിൽ രാജവെമ്പാലയെ പിടികൂടി

(ചിത്രം) പുനലൂർ: വീട്ടുവളപ്പിലെ തേക്കിൽ ചുറ്റിക്കിടന്ന രാജവെമ്പാലയെ പിടികൂടി വനത്തിൽവിട്ടു. തെന്മല 40ാം മൈൽ പാർവതി ഭവനിൽ പൊന്നപ്പ​െൻറ പുരയിടത്തിലെ മരത്തിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. തേക്കിന് മുകളിൽനിന്ന് ചീറ്റൽകേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് രാജവെമ്പാല ചുറ്റിക്കിടക്കുന്നത് കണ്ടത്. വീട്ടുകാർ ഉടൻ തെന്മല റേഞ്ചാഫിസർ വേണുകുമാറിനെ അറിയിച്ചു. ഫോറസ്റ്റ്കാർ വാവസുരേഷിനെ വിളിച്ചുവരുത്തി. ഒരുമണിക്കൂറോളം പരിശ്രമിച്ച് പാമ്പിനെ മരത്തി​െൻറ മുകളിൽനിന്ന് പിടികൂടുകയായിരുന്നു. 11 അടി നീളമുള്ള പെൺ രാജവെമ്പാലക്ക് ഉദ്ദേശം മൂന്നുവയസ്സ് വരുമെന്ന് അധികൃതർ പറഞ്ഞു. ചാക്കിലാക്കിയ പാമ്പിനെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ കൊണ്ടുവിട്ടു. താൻ പിടികൂടുന്ന 145ാമത്തെ രാജവെമ്പാലയാണിതെന്ന് വാവ സുരേഷ് പറഞ്ഞു. ആരോഗ്യമന്ത്രി ജില്ല ആശുപത്രി സന്ദർശിക്കണം കൊല്ലം: ജില്ല ആശുപത്രിയിലെ ന്യൂറോ സർജ​െൻറ അഭാവം ഉൾപ്പെെടയുള്ള വിഷയങ്ങളിൽ ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നു. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.