പി.സി. ഹംസയെ അനുസ്​മരിച്ചു

തിരുവനന്തപുരം: ആദർശാത്മക പൊതുപ്രവർത്തനത്തി​െൻറ മാതൃകയായിരുന്നു വെൽഫെയർ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.സി. ഹംസയെന്ന് പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ. പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പി.സി. ഹംസ അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ദൗത്യനിർവഹണത്തിൽ വാർധ്യകത്തെ പരാജയപ്പെടുത്തിയ ആർജവമായിരുന്നു അദ്ദേഹത്തിേൻറത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ ധാരണയും ആഴത്തിൽ കാഴ്ചപ്പാടുമുണ്ടായിരുെന്നന്നും അംബുജാക്ഷൻ കൂട്ടിച്ചേർത്തു. സാമൂഹിക രാഷ്ട്രീയരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പി.സി. ഹംസയെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. എൻ.സി.പി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കീം, സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, എഫ്.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് എം. ജോൺ, ടി. മുഹമ്മദ് വേളം തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.