ബാങ്ക്​ വായ്​പ തട്ടിപ്പ്​: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി -മുഖ്യമ​ന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളിലെ കോർപറേറ്റുകളുടെ വായ്പ തട്ടിപ്പ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് ലക്ഷം കോടിയുടെ കിട്ടാക്കടം ആരുടേതൊക്കെയാണെന്നുപോലും വെളിപ്പെടുത്താൻ തയാറാകാത്ത കേന്ദ്ര സർക്കാർ, ഇതു പിരിച്ചെടുക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ധനമേഖല സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനത്തി​െൻറ ദേശീയതല പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിട്ടാക്കടത്തി​െൻറ പേരിൽ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. സർക്കാർ നിർമിതിയാണ് പ്രതിസന്ധി. രാജ്യത്തി​െൻറ ധനമേഖലയുടെ സമ്പൂർണ നിയന്ത്രണം വിദേശകുത്തകകൾക്കും കോർപറേറ്റുകൾക്കും നൽകാനുള്ള ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നത്. അതേസമയം, ചെറുകിട വായ്പകൾ തിരിച്ച് പിടിക്കാൻ ദാക്ഷിണ്യം കാണിക്കുന്നുമില്ല. സർഫാസി നിയമത്തിൻറ പേരിൽ മനുഷ്യത്വരഹിതമായ സമീപനമാണ് നടക്കുന്നത്. ഇന്ദിര ഗാന്ധിയുടെയും കോൺഗ്രസി​െൻറയും പേര് പരാമർശിക്കാതെ ബാങ്ക് ദേശസാത്കരണത്തെയും മുഖ്യമന്ത്രി അനുസ്മരിച്ചു. രാഷ്ട്രീയമായി വിയോജിപ്പുള്ള പ്രസ്ഥാനങ്ങളൊക്കെ ബാങ്ക് ദേശസാത്കരണത്തെ അനുകൂലിച്ചു. രാജ്യപുരോഗതിക്ക് വഴിവെക്കുന്നതായിരുന്നു നടപടികൾ. അതി​െൻറ ഗുണഫലങ്ങൾ വലുതായിരുന്നു. എതിർപ്പുകളെ അതീജീവിക്കാനുള്ള ഇച്ഛാശക്തി ആ കാലഘട്ടത്തിലുണ്ടായിരുെന്നന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക വിപ്ലവമായിരുന്നു ബാങ്ക് ദേശസാത്കരണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ. ഹരിലാൽ അധ്യക്ഷതവഹിച്ചു. ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ, പ്രദീപ് വിശ്വാസ്, സി.ഡി. ജോൺസൺ, എൻ. കുഞ്ഞികൃഷ്ണൻ, ആനാവൂർ നാഗപ്പൻ, ടി.എസ്. പ്രതാപ്കുമാർ, ജോസ് ടി. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.