ക്ഷീരമേഖലയിലെ പദ്ധതികൾ കർഷകരുടെ ആത്മവിശ്വസം വർധിപ്പിച്ചു –മന്ത്രി

(ചിത്രം) കുണ്ടറ: ക്ഷീരമേഖലയിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ലക്ഷ്യം കണ്ടുതുടങ്ങിയതോടെ കർഷകരിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചെറുമൂട് ക്ഷീരോൽപാദക സഹകരണസംഘത്തി​െൻറ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംഘം പ്രസിഡൻറ് പി. ജഗന്നാഥൻ അധ്യക്ഷതവഹിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, പെരിനാട് സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് ബി. രഘൂത്തമൻപിള്ള, വെള്ളിമൺ സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് എ. ഹെൻട്രി, കുണ്ടറ റൂറൽ സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് എൻ. കരുണാകരൻപിള്ള, ജി. ശിവരാമകൃഷ്ണപിള്ള, ഒ.ബി. മഞ്ജു, സീമ ശേഖർ, ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയർ കെ. ലോട്ടസ് എന്നിവർ സംസാരിച്ചു. ബോധവത്കരണ ജാലവിദ്യയുമായി യുവ മാന്ത്രികൻ (ചിത്രം) ഇരവിപുരം: ശൂന്യതയിൽനിന്ന് ദേശീയപതാക സൃഷ്ടിച്ച് വർഗീയതക്കും വിഘടനവാദത്തിനുമെതിരെ മതസൗഹാർദതയുടെ പ്രാധാന്യം വിളിച്ചോതി യുവ മാന്ത്രികൻ നടത്തുന്ന ബോധവത്കരണം ശ്രദ്ധേയമാകുന്നു. മാന്ത്രികൻ കൊട്ടിയം ഷിജു മനോഹറാണ് ബോധവത്കരണ ജാലവിദ്യയുമായി രംഗത്തെത്തിയത്. സ്കൂൾ‌, റസിഡൻറ്സ് അസോസിയേഷൻ കൂട്ടായ്മ, കുടുംബസംഗമം എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ സൗജന്യമായാണ് മാജിക് അവതരിപ്പിക്കുക. വർഷങ്ങൾക്കുമുമ്പ് കണ്ണുകൾ മൂടിക്കെട്ടി കൈവിട്ടുകൊണ്ട് കൊട്ടിയം മുതൽ കൊല്ലം കലക്ടറേറ്റ് വരെ ബൈക്ക് ഓടിച്ച് ഷിജു ബോധവത്കരണ പരിപാടി നടത്തിയിരുന്നു. വല നിർമാണത്തി​െൻറ തിരക്കിൽ മത്സ്യത്തൊഴിലാളികൾ (ചിത്രം) മയ്യനാട്: ശക്തമായ കടൽകയറ്റത്തിനിടയിലും ഇരവിപുരം തീരത്ത് വലകൾ നിർമിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനം അവസാനിക്കുമ്പോൾ കടലിൽ പോകുന്ന ബോട്ടുകളിലേക്ക് ആവശ്യമായ വലകളുടെ നിർമാണമാണ് ഇവിടെ പുരോഗമിക്കുന്നത്. ട്രോളിങ് നിരോധം കഴിയാൻ ഇനി ഏതാനും ദിവസം മാത്രം ശേഷിക്കുന്നതിനാൽ വിശ്രമമില്ലാത്ത ജോലിയിലാണ് തൊഴിലാളികൾ. കാക്കതോപ്പ് ഭാഗത്ത് തീരദേശറോഡിലാണ് വല നിർമാണത്തി​െൻറ തിരക്കേറെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.