തോരാമഴയും കടലാക്രമണവും; കരുനാഗപ്പള്ളിയിൽ പത്ത് വീടുകൾ തകർന്നു

കരുനാഗപ്പള്ളി: മഴയിലും വീശിയടിച്ച കാറ്റിലും കടലാക്രമണത്തിലും കരുനാഗപ്പള്ളിയുടെ വിവിധപ്രദേശങ്ങളിൽ വൻ നാശം. പത്ത് വീടുകൾ തകർന്നു. ആലപ്പാട് തീരത്ത് അഞ്ച് വീടുകളും ഒരു തൊഴുത്തും തകർന്നു. വെള്ളനാതുരുത്ത് ചെറിയഴീക്കൽ, ശ്രായിക്കാട് ഭാഗത്താണ് ശക്തമായ കടലാക്രമണം അനുഭവപ്പെട്ടത്. കാരുപടനയിൽ ഷാഫിയുടെ തൊഴുത്തും ചെറിയഴീക്കൽ വാഴത്തറ കിഴക്കതിൽ അനിത ശ്യാമി​െൻറ വീടുമാണ് കടൽകയറ്റത്തിൽ തകർന്നത്. കാറ്റിലും മഴയിലും വെള്ളനാ തുരുത്തിൽ കരിമുട്ടത്ത് ചന്ദ്രസേനൻ, ചെറിയഴീക്കൽ പൂങ്കാവിൽ സുരേഷ്, ഓയില വീട്ടിൽ അനന്തഭായി, മംഗലത്ത് ശ്രീദേവി എന്നിവരുടെ വീട് തകർന്നു. കല്ലേലിഭാഗം, പാവുമ്പാ വില്ലേജുകളിലും വീടുകൾ തകർന്നു. പന്മന വടക്കുംതല പ്രദേശങ്ങളിലെ വെള്ളക്കെട്ട് മൂലം നിരവധി വീടുകൾ ഭാഗികമായി നശിച്ചു. പല സ്ഥലത്തും വൈദ്യുതി തൂണുകൾ തകർന്നു. താലൂക്കിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലാണ് കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷന് സമീപം അപകടഭീഷണിയിൽ ചാഞ്ഞുനിന്ന മരം ചൊവ്വാഴ്ച രാവിലെ അഗ്നിരക്ഷാസേന മുറിച്ചുനീക്കി. തേവലക്കരയിലും കന്നറ്റിയിലും റോഡിൽ വീണുകിടന്ന മരങ്ങളും മുറിച്ചുനീക്കി തടസ്സംമാറ്റി. ആർ. രാമചന്ദ്രൻ എം.എൽ.എ, കൊല്ലം സബ് കലക്ടർ എന്നിവർ ആലപ്പാട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.