കാലവർഷം: വീട്​ തകർന്നു

കണ്ണനല്ലൂർ: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെടുമ്പന കുളപ്പാടത്ത് വീട് തകർന്നു. കുളപ്പാടം ഷെമീനാ മൻസിലിൽ അബ്ദുൽ റഹീമി​െൻറ വീടാണ് തകർന്നത്. വീട്ടുകാർ കടുത്ത പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വീടിനു ചുറ്റും വെള്ളം കയറി. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം ബീനാ നാസിമുദീൻ ലബ്ബ, നെടുമ്പന വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കാറ്റിൽ കുരിശടിക്ക് കേടുപാട് ഇരവിപുരം: ശക്തമായ കാറ്റിൽപെട്ട് കുരിശടിയുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. ഇരവിപുരം കുളത്തുംപാട് കുരിശടിയുടെ മേൽക്കൂരയും സമീപത്ത് നിർമിച്ചിരുന്ന ഷെഡി​െൻറ മേൽക്കൂരയും ഷീറ്റുമാണ് കാറ്റിൽ പറന്നുപോയത്. കുന്നിടിഞ്ഞ് കിണറിന് മുകളിൽ വീണു ചാത്തന്നൂർ: കുന്നിടിഞ്ഞ് വീടിന് മുൻവശത്തെ കിണറിന് മുകളിൽ വീണു. നെടുങ്ങോലം ആശുപത്രി ജങ്ഷന് സമീപം ലീലാ സദനത്തിൽ രഞ്ജിത്തി​െൻറ വീട്ടിലെ കിണറിന് മുകളിലേക്കാണ് കുന്ന് ഇടിഞ്ഞുവീണത്. കഴിഞ്ഞദിവസം വെളുപ്പിന് മൂന്നരയോടെയായിരുന്നു സംഭവം. ഓടിട്ട വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞ് വീഴാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. നെടുങ്ങോലം, കോട്ടേകുന്ന് ഭാഗങ്ങളിൽ കുന്ന് ഇടി‌ഞ്ഞുവീണ് നാശനഷ്ടമുണ്ടാകുന്നത് നിത്യസംഭവമാണ്. കുറച്ചുനാളുകൾക്ക് മുമ്പ് കോട്ടേക്കുന്ന് അമ്പലത്തിന് സമീപം കുന്നിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതതടസ്സം ഉണ്ടായിരുന്നു. കൊല്ലൂർവിള: പള്ളിമുക്ക് ഭാഗത്ത് പലയിടത്തും വ്യാപകനാശം. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. മരച്ചില്ലകൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടി. യൂനുസ് കോളജിന് സമീപം റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണ സമയത്ത് റോഡിൽ ആരുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പ്രദേശത്തെ റോഡുകളെല്ലാം വെള്ളക്കെട്ടായി. പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. പള്ളിമുക്ക് എൻ.എൻ-സി ജങ്ഷനടുത്ത് പുത്തൻപുരയിൽ നൗഷാദി​െൻറ വീട്ടിലെ കൃഷികൾ നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.