പരവൂരിലും പാരിപ്പള്ളിയിലും വൈദ്യുതിബന്ധം താറുമാറായി

പരവൂർ: മഴയിലും കാറ്റിലും നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീടുകൾക്കും ഗ്രന്ഥശാലക്കും നാശം. പരവൂർ നഗരത്തിൽ ഇന്നലെ വൈകീട്ട് വരെ വൈദ്യുതിബന്ധം നിലച്ചു. റെയിൽവേ സ്റ്റേഷന് സമീപം ക്ഷേത്രപ്രവേശന വിളംബര സ്മാരക ഗ്രന്ഥശാലക്ക് മുന്നിൽ റോഡ് വക്കിലെ കൂറ്റൻമരം കടപുഴകി. മരത്തി​െൻറ ശിഖരം വീണ് ഗ്രന്ഥശാലാ മന്ദിരത്തിന് ഭാഗികമായി കേടുപാടുണ്ടായി. കെ.വി ലൈനടക്കം വൈദ്യുതികമ്പികൾ പൊട്ടിവീഴുകയും തൂൺ വളയുകയും ചെയ്തു. പുതിയത് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും വെള്ളക്കെട്ടുള്ള ഭാഗത്ത് കുഴിക്കാൻ കഴിയാത്തതിനാൽ തൽക്കാലം തകർന്ന തൂണിൽ തന്നെ നിലനിർത്തി വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. പരവൂർ കുറുമണ്ടൽ കളരി ക്ഷേത്രത്തിന് സമീപത്തും ശാർക്കര ഭാഗത്തും മരം കടപുഴകി. തെക്കുംഭാഗത്ത് തെങ്ങ് കടപുഴകി നഗതാ വീട്ടിൽ ഷെരീഫാ ബീവിയുടെ വീട് തകർന്നു. ഓടിട്ട വീടി​െൻറ അടുക്കള, കിടപ്പുമുറി, പൂമുഖം ഭാഗങ്ങളിലെ മേൽക്കൂര തകർന്നു. നിരവധി വീട്ടുപകരണങ്ങൾക്കും നാശമുണ്ടായി. അയൽവക്കത്തെ കിഴക്കേ ഇടവിളാകം വീട്ടിലെ ഷാനവാസ് ബീഗത്തി​െൻറ വീട്ടുപറമ്പിലെ തെങ്ങാണ് പിഴുതുവീണത്. തെങ്ങി​െൻറ വീഴ്ചയിൽ പറമ്പി​െൻറ മതിൽക്കെട്ടും തകർന്നു. നെടുങ്ങോലം താലൂക്കാശുപത്രിക്ക് സമീപം ലീലാ സദനത്തിൽ രഞ്ജിത്തി​െൻറ വീട്ടിനുമുന്നിലെ കിണറിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞുവീണു. വീട്ടിനു മുകളിലേക്ക് പതിക്കാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഒഴുകുപാറയിൽ തേക്ക് കടപുഴകി പോളച്ചിറ മേലേമുക്കിൽ കുമാര​െൻറ (60) വീടി​െൻറ ഭിത്തിയും ഓലമേഞ്ഞ മേൽക്കൂരയും തകർന്നു. വെളുപ്പിന് നാലരയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. ചിറക്കരയിൽ കുന്നിടിഞ്ഞുവീണ് വീട് തകർന്നു. തേമ്പ്രയിൽ തൊടിയിൽ വീട്ടിൽ ദിനേശ​െൻറ വീടാണ് തകർന്നത്. തകർന്ന മുറിയിൽ ആരുമില്ലാത്തതിനാൽ ആളപായമൊഴിവായി. പാരിപ്പള്ളിയിൽ ഭാഗത്ത് മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് ലൈനുകൾ തകർന്നും തൂണുകളും ഒടിഞ്ഞും വൈദ്യുതിബന്ധം താറുമാറായി. പുലിക്കുഴി, മൈലവിള, ഐ.ഒ.സിക്ക് സമീപം, മുള്ളുകാട് എന്നിവിടങ്ങളിലാണ് വൈദ്യുതിബന്ധം നിലച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.