ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്​റ്റ്​ പ്രസ്ഥാനങ്ങള്‍ നിര്‍ണായകം​ -എം.വി. ശ്രേയാംസ്‌ കുമാര്‍

കൊല്ലം: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ലോക് താന്ത്രിക് ജനതാദള്‍ ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്‌ കുമാര്‍. ആര്‍.എസ്.പി പ്രവര്‍ത്തകര്‍ ലോക് താന്ത്രിക് ജനതാദളില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ഫാഷിസത്തിലേക്ക് നയിക്കുന്നു. ഭരണഘടന പോലും തിരുത്താന്‍ ശ്രമം നടക്കുന്നു. അധികാരം വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് അപകടകരമാണ്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി അഭിപ്രായങ്ങള്‍ പുറത്തുവരുന്നത് തടയാനും ശ്രമിക്കുന്നു. ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല. ശക്തരായ നേതാക്കള്‍ ഇന്ന് അവര്‍ക്ക് ഒരിടത്തുമില്ല. ഈ സാഹചര്യത്തില്‍ ഇടതുപക്ഷവും സോഷ്യലിസ്റ്റ് ചേരിയും ചേര്‍ന്നുള്ള നീക്കത്തിലൂടെ മാത്രമേ പ്രതിരോധനിര ഉയര്‍ത്താനാകൂ. പൂവച്ചല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ഷേക്ക് പി. ഹാരിസ്, സംസ്ഥാന സെക്രട്ടറി ഷെബീര്‍ മാറ്റാപ്പള്ളി, ചാരുപാറ രവി, സി.കെ. ഗോപി, കായിക്കര നജീബ്, തൊടിയില്‍ ലുക്മാന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, റെജി കരുനാഗപ്പള്ളി, ബിജു ലക്ഷ്മീകാന്തന്‍ എന്നിവർ സംസാരിച്ചു. ആര്‍.വൈ.എഫ് മുന്‍ സംസ്ഥാന പ്രസിഡൻറ് പൂവച്ചല്‍ നാസര്‍, മുന്‍ ജില്ല പ്രസിഡൻറ് ബിജു ലക്ഷ്മീകാന്തന്‍, എന്‍. ഉത്തമന്‍, എല്‍. സുഗതന്‍, മങ്ങാട് എ. രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആര്‍.എസ്.പി പ്രവര്‍ത്തകര്‍ ലോക് താന്ത്രിക് ജനതാദളില്‍ ചേര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.