സർക്കാർ ഭൂമി പതിച്ചുനൽകണം -കെ.ഡി.എഫ്

കൊല്ലം: ദലിതർക്കും ആദിവാസികൾക്കും മറ്റ് ഭൂരഹിതർക്കും നൽകാൻ ഭൂമിയില്ലെന്ന് സർക്കാർ വിലപിക്കുമ്പോൾ വ്യാജപ്രമാണം ചമച്ച് സ്വകാര്യവ്യക്തികൾ കൈയടക്കിവെച്ച വെളിയം മാലയിൽ മലപത്തൂരിലെ 144 ഏക്കർ സർക്കാർ ഭൂമി അടിയന്തരമായി പിടിച്ചെടുത്ത് വിതരണം ചെയ്യണമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) ജില്ല കമ്മിറ്റി സർക്കാറിനോടും റവന്യൂ അധികാരികളോടും ആവശ്യപ്പെട്ടു. 2017ൽ തരംമാറ്റിയ ഭൂമി തിരിച്ചുപിടിക്കാൻ ലാൻഡ് ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്, വ്യാജപ്രമാണം ചമച്ച് സ്വകാര്യവ്യക്തികൾ സർക്കാർ ഭൂമി കൈക്കലാക്കിയതാണെന്ന വിജിലൻസ് കേസും നിലവിലുണ്ട്. ഇതൊക്കെയായിട്ടും വിലപിടിപ്പുള്ള വൃക്ഷങ്ങൾ മുറിച്ചുകടത്തുകയാണെന്നും യോഗം വ്യക്തമാക്കി. പ്രസിഡൻറ് കെ. മദനൻ അധ്യക്ഷത വഹിച്ചു. പി.കെ. രാധ, ബോബൻ ജി. നാഥ്, എസ്.പി. മഞ്ജു, കെ. ഭരതൻ, ശൂരനാട് അജി, കാവുവിള ബാബുരാജൻ, പി. രാമൻകുട്ടി എന്നിവർ സംസാരിച്ചു. കൊട്ടാരം സിൽക്സ് ആൻഡ് സാരീസ് ഉദ്ഘാടനം നാളെ കൊട്ടാരക്കര: ശ്രീഗണപതിയുടെ തിരുമുറ്റത്ത് വസ്ത്രവ്യാപാരത്തി​െൻറ വിസ്മയക്കൊട്ടാരമായ കൊട്ടാരം സിൽക്സ് ആൻഡ് സാരീസ് തിങ്കളാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖർ പെങ്കടുക്കും. ഉദ്ഘാടനവേളയിൽ തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് മാരുതി സ്വിഫ്റ്റ് കാർ സമ്മാനമായി നൽകും. കൂടാതെ തെരഞ്ഞെടുക്കുന്ന ആയിരം പേർക്ക് സാരി സമ്മാനമായി നൽകും. 21000 സ്ക്വയർഫീറ്റിൽ ഒരുങ്ങുന്ന ഇൗ വിസ്മയകൊട്ടാരത്തിൽ എല്ലാ വിഭാഗക്കാർക്കും വിവിധ ശ്രേണിയിലുള്ള വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.