രാമായണ മാസാചരണം: കമ്യൂണിസത്തിന്​ പ്രസക്​തി നഷ്​ടപ്പെട്ടതി​െൻറ തെളിവ്​ -സ്വാമി വേദാമ്യത ചൈതന്യ

ഓച്ചിറ: രാമായണ മാസാചരണം കമ്യൂണിസ്റ്റുകാർ ഏറ്റെടുക്കുന്നത് അവരുടെ ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടതി​െൻറ തെളിവാെണന്ന് അമൃതാന്ദമയി മഠത്തിലെ സ്വാമി വേദാമൃത ചൈതന്യ. ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുകാർ ആശയ പാപ്പരത്തത്തിലാണ്. അതിനാലാണ് ആത്മീയതയിലേക്ക് തിരിയുന്നത്. ഇത് ഭാരതത്തി​െൻറ ആത്മീയതയുടെ വിജയമാെണന്നും സ്വാമി പറഞ്ഞു. പ്രയാര്‍ രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡോ. എം. മോഹന്‍ദാസ്, ആർ. സഞ്ജയന്‍, വൈസ് പ്രസിഡൻറ് ഡോ. എസ്. ഉമാദേവി, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എൻ. മധുസൂദനന്‍ പിള്ള, ജെ. മഹാദേവന്‍ എന്നിവര്‍ സംസാരിച്ചു. പഠനശിബിരം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.