കണ്ണനല്ലൂരിൽ വ്യാപകമോഷണം

കൊട്ടിയം: കണ്ണനലൂരിലും പരിസരത്തും മോഷണംവ്യാപകം. സൂപ്പർ മാർക്കറ്റ്, പെട്രോൾ പമ്പ്, വസ്ത്ര വിൽപനശാല, മെഡിക്കൽ സ്റ്റോർ തുടങ്ങി നാലോളം സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. നിരവധി കടകളിൽ മോഷണശ്രമവും നടന്നു. കണ്ണനല്ലൂരിലും പാലമുക്കിലുമായാണ് മോഷണം നടന്നത്. മോഷ്ടാവി​െൻറ ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണനല്ലൂർ ജങ്ഷനിൽ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന് എതിർവശെത്ത കെ.എൻ ഫ്രഷ് മാർക്കറ്റി​െൻറ ഷട്ടറി​െൻറ പൂട്ട് തകർത്ത് അകത്തുകടന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 7000 രൂപ അപഹരിച്ചു. കടക്കുള്ളിലെ മറ്റൊരു കൗണ്ടറും സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തെ കതകി​െൻറ പൂട്ടും തകർത്തു. ചൊച്ചാഴ്ച പുലർച്ച 2.56ന് കൈയുറയും മുഖംമൂടിയും ധരിച്ച് ടോർച്ചുമായി മോഷ്ടാവ് കടയിലേക്ക് കയറുന്ന ദൃശ്യങ്ങൾ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ ശേഷം ഷട്ടർ താഴ്ത്തിയിട്ട ശേഷമാണ് മോഷ്ടാവ് കടന്നത്. രാവിലെ ഒമ്പതോടെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കണ്ണനല്ലൂർ പൊലീസ് ഔട്ട് പോസ്റ്റിന് ഏകദേശം നൂറു മീറ്റർ അകലെയാണ് മോഷണം നടന്നത്. കണ്ണനല്ലൂർ-കുണ്ടറ റോഡിൽ പാലമുക്ക് ജങ്ഷനിെല പൂജാ പെട്രോളിയം എന്ന പെട്രോൾ പമ്പി​െൻറ ഓഫിസി​െൻറ ഗ്ലാസ് കതക് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ഓഫിസിലുണ്ടായിരുന്ന 2000 രൂപ അപഹരിച്ചു. മോഷണം നടന്ന പെട്രോൾ പമ്പിന് എതിർവശം റോഡരികിെല അഭിഷ്ഠാ മെഡിക്കൽസി​െൻറ ഷട്ടറി​െൻറ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മേശയിലുണ്ടായിരുന്ന പത്തി​െൻറയും ഇരുപതി​െൻറയും ചില്ലറ നോട്ടുകൾ അപഹരിച്ചു. ഇതിനടുത്തായുള്ള മൊണാർക്കി വസ്ത്ര വിൽപനശാലയുടെയും പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മേശയിലുണ്ടായിരുന്ന 8000 രൂപ അപഹരിച്ചു. ഇതിനടുത്ത പുത്തൻവിളയിൽ സ്റ്റോഴ്സിലും ബേക്കറിയിലും മോഷണശ്രമം നടന്നു. പണം ഒഴികെ ഒന്നുംതന്നെ മോഷ്ടാക്കൾ കൊണ്ടുപോയിട്ടില്ല. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണനല്ലൂർ പൊലീസ് ഔട്ട് പോസ്റ്റിന് സമീപം മോഷണം നടന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ഇവിടെ പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. ജങ്ഷനിൽ സൂപ്പർമാർക്കറ്റിൽ നടന്ന മോഷണം വ്യാപാരികളെയും ആശങ്കയിലാക്കി. രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്. കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കുറ്റാന്വേഷണ വിഭാഗത്തിൽ ഉണ്ടായിരുന്ന മൂന്ന് എസ്.ഐമാർ സർവിസിൽനിന്ന് വിരമിക്കുകയും ഒരാൾ സ്ഥലം മാറി പോകുകയും ചെയ്തിട്ടും പകരം ആളെ ഇതുവരെയും നിയമിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ് രാത്രി കാല പട്രോളിങ്ങിനെയും ബാധിച്ചതായാണ് വിവരം. സാമൂഹികവിരുദ്ധരുടെ വിളയാട്ടം തുടർക്കഥയാവുന്നു കൊട്ടിയം: മൈലാപ്പൂരിലെ സർക്കാർ പ്രസിനു നേരേ സാമൂഹികവിരുദ്ധരുടെ വിളയാട്ടം തുടർക്കഥയാവുന്നു. പ്രസി​െൻറ ജനാല ചില്ലുകൾ എറിഞ്ഞുതകർക്കുന്നത് പതിവു സംഭവമായി മാറി. കഴിഞ്ഞ ദിവസം രാത്രിയിലും പ്രസിൻറ ചില്ലുകൾ സാമൂഹികവിരുദ്ധ സംഘം എറിഞ്ഞുതകർത്തു. രണ്ടു മാസത്തിനിടെ നാലാം തവണയാണ് ഇവിടത്തെ ജനാല ചില്ലുകൾ എറിഞ്ഞുതകർക്കുന്നത്. പല തവണ പൊലീസിൽ പരാതി നൽകിയെങ്കിലും ദിനംപ്രതി സാമൂഹികവിരുദ്ധ ശല്യം കൂടി വരുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രാത്രികാലങ്ങളിലാണ് പ്രസിനു നേരേ കല്ലേറ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.