മാനന്തവാടിയില്‍ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദഗ്ധ ഡോക്ടര്‍മാരുമായി മന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ വിദേശരാജ്യങ്ങളുടെ സഹകരണത്തോടെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി തോമസ് ജെഫേഴ്‌സണ്‍ സർവകലാശാല സിഡ്‌നി കാര്‍മല്‍ കാന്‍സര്‍ സെൻററിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചക്കിടെ മന്ത്രി പറഞ്ഞു. സിഡ്‌നി കാര്‍മല്‍ കാന്‍സര്‍ സെൻററിന് കേരളത്തിെൻറ ഇത്തരത്തിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രഫ.എം.വി. പിള്ള പറഞ്ഞു. സർവകലാശാലയില്‍, ആദിവാസികളെ ബാധിച്ചിട്ടുള്ള സിക്കിള്‍സെല്‍ അനീമിയ എന്ന രോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും മന്ത്രി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.