ആയൂർ: ടൗണിലെ ഗതാഗത പരിഷ്കരണത്തിെൻറ ഭാഗമായി എം.സി റോഡിലെ സിഗ്നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കുന്നതിനും പാർക്കിങ് അടക്കമുള്ള വികസനപ്രവർത്തനങ്ങൾക്കും ധാരണയായി. ഇടമുളയ്ക്കൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് വിവിധ വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കിയത്. അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനും വിവിധ റോഡുകളിലെ ബസ് സ്റ്റോപ്പുകൾ ക്രമീകരിക്കുന്നതിനും തീരുമാനമെടുത്തു. കൊട്ടാരക്കര റോഡിൽ കോടിയാട്ട് സൂപ്പർമാർക്കറ്റ് മുതൽ മാർക്കറ്റ് റോഡ് വരെ പാർക്കിങ് ഒഴിവാക്കും. ചടയമംഗലം റോഡിൽ ഫെഡറൽബാങ്ക് വരെയും അഞ്ചൽ റോഡിൽ അമ്പാടി ഓഡിറ്റോറിയം വരെയും ഓയൂർ റോഡിൽ സിൻഡിക്കേറ്റ് ബാങ്കിന് മുൻവശം വരെയും പാർക്കിങ് അനുവദിക്കില്ല. നിലവിലുള്ള ബസ് സ്റ്റോപ്പുകൾ മുന്നോട്ടാക്കി ക്രമീകരിക്കും. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമാക്കുന്നതിനും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനും കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രാലൈനുകൾ വരക്കുന്നതിനും ഓടകൾ വൃത്തിയാക്കുന്നതിനും തീരുമാനമായി. മാലിന്യമുക്ത ശുചിത്വ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആയൂർ മാർക്കറ്റിനുള്ളിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്. കുണ്ടൂർ ജെ. പ്രഭാകരൻ പിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചടയമംഗലം എസ്.ഐ ഷുക്കൂർ, വ്യാപാരിവ്യവസായി പ്രതിനിധികളായ ഷുക്കൂർ തോട്ടിൻകര, പ്രസാദ് കോടിയാട്ട്, ബ്ലോക്കംഗം ജി.എസ്. അജയകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി, ജ്യോതി വിശ്വനാഥ്, സുജാ തോമസ്, പഞ്ചായത്ത് സെക്രട്ടറി എസ്. സഞ്ചയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.