പത്തനാപുരം: നിരോധനാജ്ഞ നിലനില്‍ക്കെ പൊതുപരിപാടി നടത്തിയ പത്തനാപുരം സർവിസ് സഹകരണ ബാങ്കിനെതിരെ കേസെടുത്തു. ജില്ല ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ച് പത്തനാപുരം നഗരത്തിലാണ് വ്യാഴാഴ്ച ബാങ്ക് പരിപാടി നടത്തിയത്. 'മികവ് 2018' എന്ന പേരിൽ നഗരമധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പൊതുപരിപാടി മാറ്റിവെക്കണമെന്ന് സർക്കിൾ ഇൻസ്പെക്ടർ എം. അൻവർ ബാങ്ക് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നങ്കിലും പാലിക്കപ്പെട്ടില്ല. സജി ചെറിയാൻ എം.എൽ.എ ആയിരുന്നു ഉദ്ഘാടകൻ. അനുമതിയില്ലാതെയാണ് ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. കൊട്ടാരക്കര സംഭവത്തെതുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ച് ദിവസത്തേക്ക് സബ് കലക്ടർ കൊല്ലം റൂറൽ പരിധിയിലെ താലൂക്കില്‍ 144 പ്രഖ്യാപിച്ചത്. വര്‍ഗീയസംഘർഷം തടയുന്നതിനും ക്രമസമാധനനില തകരാറിലാകാതെ സംരക്ഷിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. കൊട്ടാരക്കര, പുത്തൂർ, ശാസ്താംകോട്ട, കുണ്ടറ, ശൂരനാട്, ഈസ്റ്റ് കല്ലട, പത്തനാപുരം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ ഉണ്ടായിരുന്നത്. പ്രകടനങ്ങൾ, പൊതുയോഗം, ജനങ്ങൾ കൂട്ടംകൂടുന്നത്, ജാഥകൾ എന്നിവ പാടില്ലെന്ന് പൊലീസ് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നതാണ്. സി.പി.എം മുൻ ജില്ല സെക്രട്ടറി കെ. രാജഗോപാൽ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആയുഷ് ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെൻറര്‍ പ്രവര്‍ത്തനമാരംഭിച്ചു (ചിത്രം) കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആയുഷ് ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെൻറര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതുതായി നിർമിച്ച കടശേരി വയോജനകേന്ദ്രത്തോട് ചേര്‍ന്നാണ് ആയുര്‍വേദ ആശുപത്രി ആരംഭിച്ചത്. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വല്‍സല കുമാരി, ശ്രീദേവിയമ്മ, ആശ, കെ.ജി ബിജു, വിനു, ഗിരീഷ് തമ്പി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.