പ്രൈവറ്റ് ബസ് തൊഴിലാളി യൂനിയൻ വാർഷികം

അഞ്ചൽ: പുനലൂർ മേഖലാ പ്രൈവറ്റ് ബസ് തൊഴിലാളി യൂനിയൻ വാർഷിക കൺവെൻഷൻ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമിറ്റിയംഗം കെ. ബാബു പണിക്കർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി കെ. സുരേഷ്കുമാർ, സി.പി.എം ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ചു സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി. രവീന്ദ്രനാഥ്, സുജാ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ബാബു പണിക്കർ (പ്രസി.), മനോജ്, ബിജുലാൽ, ജാഫർ (വൈ. പ്രസി.), കെ. സുരേഷ്കുമാർ (സെക്ര.), വി.ഇ. സതീഷ്, സുജിത് (ജോ. സെക്ര.), അനുരാഗ് (ട്രഷ.). ന്യൂതന തൊഴിലധിഷ്ഠിത പദ്ധതി ഉദ്‌ഘാടനം പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ റിസോഴ്സ്ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ന്യൂതന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് 'അവൽ' (അഡ്വാൻസ്ഡ് വൊക്കേഷനൽ എംപ്ലോയ്മ​െൻറ് ലേർണിങ്) പദ്ധതിയുടെ ഉദ്‌ഘാടനം ജില്ല പഞ്ചായത്തംഗം എസ്. ഷീജ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് മണികണ്ഠൻ അധ്യക്ഷതവഹിച്ചു. എസ്.ബി.ഐ ലൈഫ് ചെങ്ങന്നൂർ ഡിവിഷൻ സീനിയർ ഡിവിഷനൽ സെയിൽസ് മാനേജർ ജി.വി ബിജു മുഖ്യാതിഥിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.