​െബവ്കോ ഔട്ട്​ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

കുന്നിക്കോട്: ജനവാസമേഖലയായ കുന്നിക്കോട് പുളിമുക്കിൽ ശക്തമാകുന്നു. ആവണീശ്വരം സർവിസ് സഹകരണ ബാങ്കി​െൻറ എതിർവശത്തുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കാനാണ് ശ്രമം. ഗ്രാമപഞ്ചായത്തി​െൻറ തെറ്റായ നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പഴയ മാർക്കറ്റിനുള്ളിൽ പൊലീസ്‌ സ്റ്റേഷന് സമീപത്തായി കോടികൾ മുടക്കി നിർമിച്ച എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങൾ കാടുകയറി നശിക്കുകയാണ്. വിളക്കുടി പഞ്ചായത്തിന് വാടക ഇനത്തിൽ മാത്രം ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. സംഭവത്തെ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വംനൽകുമെന്ന് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജകമണ്ഡലം പ്രസിഡൻറ് എച്ച്. അനീഷ് ഖാൻ, നേതാക്കളായ എസ്. സലീം, ഷാഹുൽ കുന്നിക്കോട് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.