തിരുവനന്തപുരം: 'ചേഞ്ച് ക്യാൻ ചേഞ്ച് ൈക്ലമറ്റ് ചേഞ്ച്' സംരംഭത്തിെൻറ നേതൃത്വത്തിലെ 'ഉദ്യാനം' പദ്ധതിക്ക് ഉണർവ് നൽകി ഹരിത കേരളം മിഷൻ. ജൂൺ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച പദ്ധതിയുടെ തുടർച്ചയായി കവടിയാർ മൻമോഹൻ ബംഗ്ലാവ്, ഗോൾഫ് ലിങ്ക്സ് റോഡിലെ മാലിന്യക്കൂമ്പാരം വൃത്തിയാക്കി പൂന്തോട്ടമൊരുക്കി വരുകയാണ്. ഉറവിടത്തിൽ ജൈവമാലിന്യവും അജൈവമാലിന്യവും തരംതിരിക്കുകയാണ് പ്രാഥമികമായി ചെയ്യുന്നത്. ജൈവമാലിന്യം ഗ്രോബാഗുകളിൽ നിറച്ച് അലങ്കാരസസ്യങ്ങൾ നടുകയും പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ കഴുകി വൃത്തിയാക്കി റീസൈക്ലിങ് യൂനിറ്റുകളിലേക്ക് അയക്കുകയും ചെയ്യുന്നു. തുടർന്ന് ഇൗ സുസ്ഥിര മാലിന്യനിർമാർജന മാതൃക പ്രദേശത്തെ ജനങ്ങളെ ഏൽപ്പിക്കുകയാണ് ലക്ഷ്യം. ഗാർഹികമാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന രീതി ഒഴിവാക്കി ജില്ലയിലെ 36 മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ ഇതിനകം കണ്ടെത്തി ശുചീകരിച്ചിട്ടുണ്ട്. ഇൗ പ്രദേശങ്ങളെ അലങ്കാര സസ്യങ്ങൾ, ചുമർചിത്രങ്ങൾ എന്നിവയിലൂടെ സൗന്ദര്യവത്കരിക്കുന്നു. തുടർന്ന് മാതൃകാറോഡുകളാക്കി മാറ്റുകയും ഇവയുടെ മേൽനോട്ടം പ്രദേശവാസികൾക്ക് തന്നെ കൈമാറാനും പദ്ധതി വിഭാവനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.