ഉരുട്ടിക്കൊല: വ്യാജ എഫ്​.​െഎ.ആർ. തയാറാക്കിയത്​ തങ്ങളല്ലെന്ന്​ പ്രതികൾ

തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാർ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസി​െൻറ വ്യാജ എഫ്.ഐ.ആറി​െൻറ കരട് രേഖ തയാറാക്കിയത് കരമന പൊലീസ് സ്റ്റേഷനിലെ മുൻ ഹെഡ് കോൺസ്റ്റബിൾ മോഹനൻ ചെട്ടിയാരാണെന്നും കേസിലെ നാലും അഞ്ചും പ്രതികളായ എസ്.ഐ അജിത്കുമാറിനും ഇ.കെ സാബുവിനും പങ്കില്ലെന്നും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതികളെ രക്ഷിക്കാൻ വ്യാജരേഖ ചമച്ച കുറ്റത്തിനാണ് ഉന്നത ഉദ്യോഗസ്ഥരായ അജിത്, സാബു, ഹരിദാസ് എന്നിവർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഉദയകുമാറി​െൻറ മരണത്തിന് കാരണം ലോക്കപ്പ് മർദനംതന്നെയെന്ന് മുൻഫോറൻസിക് ഡയറക്ടർ ശ്രീകുമാരിയുടെ മൊഴിയുള്ളതായി സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡിവൈ.എസ്.പി. ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്കുമാർ, ഹരിദാസ് കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് പ്രതികൾ. നാലാം പ്രതി മരിച്ചു. 2005 സെപ്റ്റംബർ 27 ന് ശ്രീകണ്ശ്വേരം പാർക്കിൽനിന്ന് ഇ.കെ. സാബുവി​െൻറ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.