തിരുവനന്തപുരം: കരമനയില്‍ ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ പ്രവര്‍ത്തകർ തമ്മിൽ സംഘര്‍ഷം. കല്ലേറില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഒരു െപാലീസ് ജീപ്പിന് കേടുപാടുണ്ടായി. എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് െചാവ്വാഴ്ച രാത്രി ഏഴോടെ നടന്ന ഡി.വൈ.എഫ്.ഐ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. പ്രകടനം ആരംഭിച്ചപ്പോള്‍ സ്ഥലെത്തത്തിയ ചിലര്‍ സി.പി.എമ്മിെൻറയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങിയെന്നും പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ എസ്.ഡി.പി.ഐ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. തുടർന്ന് കരമന പൊലീസ് എത്തി ലാത്തിവീശി. ഡി.വൈ.എഫ്.ഐ കരമന മേഖല കമ്മിറ്റി ട്രഷറര്‍ ശിവശക്തി, പ്രവര്‍ത്തകരായ കിരണ്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശിവശക്തിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കിരണിനെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂമിലെ ജീപ്പാണ് തകര്‍ന്നത്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ അനീഷ്, വിവേക്, സഫീര്‍ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പൂന്തുറ പുത്തന്‍പള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും സമാനരീതിയില്‍ സംഘർഷമുണ്ടായിരുന്നു. കരമയിലെ സംഘർഷത്തെതുടർന്ന് നഗരത്തിൽ വിവിധഭാഗങ്ങളിലായി കൂടുതൽ പൊലീസിനെ വിന‍്യസിക്കുകയും പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.