കൈതക്കോണം-കട്ടയ്ക്കോട് റോഡ് ചളിക്കളം; യാത്രക്കാർ ദുരിതത്തിൽ

കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൈതക്കോണം-കട്ടയ്ക്കോട് റോഡ് മഴയിൽ ചളിക്കളമായി. യാത്രക്കാർ ദുരിതത്തിൽ. മാർക്കറ്റ്, ചാമവിള എന്നീ വാർഡ് പിരിധിയിലെ മൺപാത ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പാതയുടെ അഞ്ഞൂറ് മീറ്ററോളം വരുന്ന ഭാഗം ചളികെട്ടി കാല്‍നടയാത്ര പോലും കഴിയാത്ത സ്ഥിതിയിലാണ്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്ക് വാഹനം വാടകക്ക് വിളിച്ചാൽ വരാറില്ല. സ്‌കൂൾവാഹനം, പാചകവാതകവുമായി വരുന്ന വാഹനങ്ങൾ എന്നിവ നാടുകാണി റോഡിൽ നിർത്തുകയാണിപ്പോൾ. ഇവിടെ നിന്ന് തലച്ചുമടായി ആണ് ഉപഭോക്താക്കൾ സിലിണ്ടറുകളും മറ്റ് സാധനങ്ങളുമൊക്കെ വീട്ടിൽ എത്തിക്കുന്നത്. കൂടാതെ ഈ പാതയോട് ചേർന്ന് വരുന്ന ടാർ റോഡും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.