കുന്നിക്കോട്: ചരിത്രപ്രസിദ്ധവും പുരാതനവുമായ കാര്യറ പീഠികയില്‍ ഭഗവതി ക്ഷേത്രത്തിലെ മകയിരം തിരുവാതിര മഹോത്സവത്തിെൻറ ഭാഗമായി കെട്ടുകാഴ്ചയും എഴുന്നള്ളത്തും നടന്നു. കേരളത്തില്‍തന്നെ അരയന്നങ്ങള്‍ കെട്ടി ആറാടിക്കുന്ന ഏക ക്ഷേത്രമാണ് പീഠികയില്‍ ഭഗവതീ ക്ഷേത്രം. ജനുവരി 27, 28, 29 തീയതികളിലാണ് ഉത്സവം നടന്നത്. 28ന് പുനഃപ്രതിഷ്ഠ വാര്‍ഷികപൂജകളും ആട്ടവിശേഷങ്ങളും നടന്നു. 29ന് രാവിലെ ഉരുള്‍, മൂലക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ വാര്‍ഷിക പൂജകള്‍ എന്നിവ നടന്നു. തന്ത്രി വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ മാധവര് ശംഭുപോറ്റി മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് നാലോടെ ഉത്സവകെട്ടുകാഴ്ചയും എഴുന്നള്ളത്തും നടന്നു. മൂലക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച കെട്ടുകാഴ്ച പറയരുവിള, എല്‍.പി.എസ് ജങ്ഷന്‍ ചുറ്റി എസ്.എന്‍ ജങ്ഷന്‍ വഴി ക്ഷേത്രസന്നിധിയില്‍ സമാപിച്ചു. തുടര്‍ന്ന് ദീപാരാധനയും കളമെഴുത്തും പാട്ടും നടന്നു. രാത്രി 11 മുതല്‍ എഴുന്നള്ളത്തും വിളക്കും നടന്നു. പ്രദേശത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.