കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണം ജനജീവിതം ദുസ്സഹമാക്കി -എം.എം. ഹസൻ കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണം ജനജീവിതം ദുസ്സഹമാക്കിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കോൺഗ്രസ് ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം മൂലമുള്ള ദുരിതം തുടരുേമ്പാൾ വർധിക്കുന്ന അക്രമങ്ങൾ ജനത്തെ ആശങ്കയിലാക്കുന്നു. അക്രമികൾക്ക് സർക്കാറുകൾ സഹായം ചെയ്യുന്ന കാഴ്ചയാണ് കേന്ദ്രത്തിലും കേരളത്തിലും. വർഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി നടത്തുന്നു. കേരളത്തിൽ സി.പി.എം ഒത്താശയോടെയുള്ള അക്രമങ്ങൾ സമാധാനാന്തരീക്ഷം തകർക്കുന്നു. വിലക്കയറ്റത്തിൽനിന്നുള്ള മോചനവും ക്രമസമാധാന സംരക്ഷണവുമാണ് പ്രധാന ആവശ്യങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് രൂപം നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അധ്യക്ഷതവഹിച്ചു. സി.വി. പത്മരാജൻ, ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, ഭാരതീപുരം ശശി, തമ്പാനൂർ രവി, എ. ഷാനവാസ്ഖാൻ, അൻസാർ അസീസ്, േജാൺസൺ എബ്രഹാം, പി. ജർമിയാസ്, രാജ്മോഹൻ ഉണ്ണിത്താൻ, പ്രതാപവർമ തമ്പാൻ, എ.കെ. ഹഫീസ്, മോഹൻ ശങ്കർ, ചാമക്കാല ജ്യോതികുമാർ, എം.എം. നസീർ, ജി. രതികുമാർ, എൻ. അഴകേശൻ, ജമീല ഇബ്രാഹിം, പുനലൂർ മധു, സുരേഷ്ബാബു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.