എക്​സൈസിൽ ക്രൈംബ്രാഞ്ച്​ വിഭാഗം രൂപവത്​കരിക്കും ^മന്ത്രി ടി.പി. രാമകൃഷ്​ണൻ

എക്സൈസിൽ ക്രൈംബ്രാഞ്ച് വിഭാഗം രൂപവത്കരിക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ പ്രത്യേക ക്രൈംബ്രാഞ്ച് രൂപവത്കരിക്കുന്നത് സർക്കാറി​െൻറ പരിഗണനയിലാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കേരള സ്റ്റേറ്റ് എക്സൈസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാേങ്കതിക പ്രശ്നങ്ങൾ മറികടന്ന് വേണം ക്രൈംബ്രാഞ്ച് രൂപവത്കരിക്കാനെന്നും ഇത് പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കേസുകളുടെ ബാഹുല്യം ഉൾപ്പെടെയുള്ള പ്രശ്നം പരിഗണിച്ചാണ് പ്രത്യേക ക്രൈംബ്രാഞ്ച് രൂപവത്കരിക്കുന്നത്. ലഹരിക്കെതിരെ വിമുക്തി പദ്ധതി വഴി വ്യാപകമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുവരികയാണ്. ലഹരിയുടെ ഉറവിടം ഇല്ലാതാക്കാൻ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടൽ വേണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എൻ.എസ്. സലീംകുമാർ അധ്യക്ഷത വഹിച്ചു. അഡീഷനൽ എക്സൈസ് കമീഷണർ കെ.എ. ജോസഫ്, എക്സൈസ് വിജിലൻസ് ഒാഫിസർ ടി. രാമചന്ദ്രൻ, കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ മെഡൽ നേടിയവരെയും മുൻകാല സംഘടന ഭാരവാഹികളെയും ആദരിച്ചു. ജനറൽ സെക്രട്ടറി സി.കെ. പവിത്രൻ സ്വാഗതവും ട്രഷറർ കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.