'ഗുഡ് ബൈ പ്ലാസ്റ്റിക്' പദ്ധതി ജില്ലക്ക് മാതൃക -കലക്ടർ ചവറ: പന്മനമനയിൽ സ്കൂളിെൻറ ആഭിമുഖ്യത്തിലുള്ള 'ഗുഡ്ബൈ പ്ലാസ്റ്റിക്' പദ്ധതി ജില്ലക്കാകെ മാതൃകയാെണന്ന് കലക്ടർ ഡോ. എസ്. കാർത്തികേയൻ. പന്മന ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വിദ്യാർഥികൾ മുഖേന നടപ്പാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം കുപ്പിവെള്ളരഹിത വിദ്യാലയമായി പ്രഖ്യാപിച്ചതോടെയാണ് പ്ലാസ്റ്റിക്കിനെതിരെയുള്ള കാമ്പയിൻ സ്കൂൾ ഏറ്റെടുത്തത്. ഓരോ ക്ലാസ് മുറികൾക്കു മുന്നിലും പ്ലാസ്റ്റിക് ശേഖരണത്തിനായി കാരി ബാഗുകൾ സ്ഥാപിച്ചു. രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കും ബോധവത്കരണം നൽകുകയും പരിസ്ഥിതി സംരക്ഷണ നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതുയിടങ്ങളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും ഉപയോഗരഹിതമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. രക്ഷാകർത്താക്കൾക്ക് നൽകിയ ബോധവത്കരണത്തിൽ ഏഴായിരത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് കഴുകി വൃത്തിയാക്കി കുട്ടികൾ സ്കൂളിലെത്തിച്ചത്. ഇത് പ്ലാസ്റ്റിക് പുനർനിർമാണ കമ്പനിക്ക് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു. ഓരോ മാസവും ഉപയോഗരഹിത പ്ലാസ്റ്റിക്കുകൾ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെത്തിക്കും. എൻ. വിജയൻപിള്ള എം.എൽ.എ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. ജയശ്രീ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻറ് എ.കെ. ആനന്ദ് കുമാർ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ശ്രീകല, എസ്. ശാലിനി, ഹസീന, വരവിള നിസാർ, അബ്ദുൽ റഹീം, അഹമ്മദ് മൻസൂർ, ടി. ബിജു, ടി. സുനു, നിസാറുദ്ദീൻ, സജീന്ദ്രകുമാർ, ഗോപൻ, വീണാറാണി, ഹഫ്സത്ത്, കോളിൻസ് ചാക്കോ, വർണ എസ്. കുമാർ എന്നിവർ സംസാരിച്ചു. പരിപാടികള്‍ ഇന്ന് തൃക്കരുവ മേലേവീട്ടില്‍ കളരി ഭഗവതീ ക്ഷേത്രം:- പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ -രാവിലെ 6.30 തട്ടാര്‍കോണം കല്‍ക്കുളത്ത് ശങ്കരനാരായണ ക്ഷേത്രം -കുഭ തിരുവാതിര ഉത്സവം --കഥകളി --രാത്രി 10.00 ചാത്തിനാംകുളം കുരുന്നാമണി വനദുര്‍ഗാ ദേവീ ക്ഷേത്രം: -സപ്താഹ ജ്ഞാന യജ്ഞം --അവഭൃഥസ്നാന ഘോഷയാത്ര -വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.