തിരുവനന്തപുരം: സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുരക്ഷിതവുമാക്കാനായി സി.സി ടി.വി കാമറകൾ സ്ഥാപിച്ചു. പൊതുജനങ്ങൾ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരുന്ന സ്ഥലം മുതൽ പൊലീസ് ഉദ്യോഗസ്ഥരുമായി ഇടപഴകുന്നതും പുറത്തു പോകുന്നത് വരെയുമുള്ള ദൃശ്യങ്ങൾ ഇനി മുതൽ കാമറകൾ ഒപ്പിയെടുക്കും. പരാതിയുമായും മറ്റ് ഒൗദ്യോഗിക ആവശ്യങ്ങൾക്കുമായി പൊതുജനങ്ങൾ കൂടുതലായി വരുന്ന സെക്ടർ ഒാഫിസുകളിലും ഹാളിലും ജി.ഡി ചാർജ്, ഡ്യൂട്ടി ഒാഫിസർ തുടങ്ങിയ മറ്റ് ഒാഫിസർമാരുടെ മുറികളിലുൾപ്പെടെയാണ് 16 അത്യാധുനിക സാേങ്കതിക വിദ്യയോടു കൂടിയ കാമറകൾ സ്ഥാപിച്ചത്. ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ െപാലീസുകാരുടെ മുഴുവൻ സമയ പ്രവർത്തനങ്ങളും ഇതിലൂടെ മേലധികാരികൾക്ക് വിലയിരുത്താൻ സാധിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. സി.സി ടി.വി കാമറയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ നിർവഹിച്ചു. ട്രാഫിക് അസി. കമീഷണർ അനിൽകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.പി ജി. ജയദേവ്, ട്രാഫിക് അസി. കമീഷണർ സുൽഫിക്കർ, കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ്, ജില്ല സെക്രട്ടറി ആർ. അനിൽകുമാർ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബൈജു, ജില്ല സെക്രട്ടറി സെന്തിൽ എന്നിവർ പെങ്കടുത്തു. 2017ൽ ട്രാഫിക് മേഖലയിൽ മികച്ച സേവനം നടത്തിയ എസ്. െഎ സുബിൻ തങ്കച്ചൻ, എ.എസ്.െഎമാരായ ജയകുമാർ, സുബ്രഹ്മണ്യം പോറ്റി, ചന്ദ്രൻ, അബ്ദുൽ വഹാബ്, സിവിൽ പൊലീസ് ഒാഫിസർമാരായ മനോജ്, ഹരീഷ്, രാജേഷ് എന്നിവരെ സിറ്റി പൊലീസ് കമീഷണർ ആദരിച്ചു. വിദ്യാർഥികൾക്കായി ട്രാഫിക് ബോധവത്കരണ ക്യാമ്പും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.