തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷൻ തുടക്കം കുറിച്ച ട്രാൻസ്ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതി 'സമന്വയ' യുമായി ബന്ധപ്പെട്ട് തുല്യതാ കോഴ്സ് അധ്യാപകർക്കുളള കൈപ്പുസ്തകത്തിെൻറ പ്രകാശനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ പുസ്തകം ഏറ്റുവാങ്ങി. ട്രാൻസ്ജെൻഡർ വ്യക്തികൾ പൊതുസമൂഹത്തിെൻറ ഭാഗമാണെന്നും സ്ത്രീക്കും പുരുഷനും ലഭിക്കേണ്ട തുല്യനീതിയും സ്വാതന്ത്ര്യവും പരിഗണനയും ഭരണഘടന ഉറപ്പുവരുത്തുന്ന മറ്റ് അവകാശങ്ങളും ലഭിക്കേണ്ടവർ ആണെന്നുള്ള കൃത്യമായ അവബോധം അധ്യാപകരിൽ ഉളവാക്കുന്നതിനുവേണ്ടിയാണ് കൈപ്പുസ്തകത്തിനു രൂപം നൽകിയതെന്നും സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. അസി. ഡയറക്ടർ ഡോ. ജെ. വിജയമ്മ, ട്രാൻസ്ജെൻഡർ തുടർവിദ്യാഭ്യാസ പദ്ധതി കോഒാഡിനേറ്റർ ഇ.വി. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.