വാക്-ഇൻ ഇൻറർവ്യൂ തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിെൻറ കീഴിൽ തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ കേരളകർഷകൻ ഇംഗ്ലീഷ് ഇ-ജേണലിെൻറ എഡിറ്റോറിയൽ വിഭാഗത്തിൽ സഹായിയായി കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം -1. യോഗ്യതകൾ: കൃഷിശാസ്ത്രത്തിൽ ബിരുദം, ജേണലിസത്തിൽ ഡിപ്ലോമ അഭികാമ്യം, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, ലേഖനരചന വൈഭവം. ഉദ്യോഗാർഥികൾ മാർച്ച് അഞ്ചിന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കവടിയാർ ഫാം ഇൻഫർമേഷൻ ബ്യൂറോ ഓഫിസിൽ ഹാജരാകണം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 25,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. ഫോൺ: 0471-2314358.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.