സി.പി.ഐ ഇല്ലാത്ത ഇടതുപക്ഷം ഒരുകാലത്തും അധികാരത്തിലെത്തിയിട്ടില്ല -പന്ന്യൻ തിരുവനന്തപുരം: സി.പി.ഐക്ക് പങ്കാളിത്തമില്ലാതെ ഇടതുപക്ഷം കേരളത്തിൽ ഒരുകാലത്തും അധികാരത്തിലെത്തിയിട്ടില്ലെന്നും ജാതി-മത പാർട്ടികൾ ഇല്ലാത്ത ഇടതുമുന്നണിയിൽ മായംചേർക്കാൻ ആർക്കുമാകില്ലെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. വർഗീയ ഫാഷിസ്റ്റ് വെല്ലുവിളികൾ നേരിടാൻ വിശാല ഇടതു-മതേതര- ജനാധിപത്യ പൊതുവേദിക്ക് മാത്രമേ കഴിയൂ. അക്കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ സംസ്ഥാന സമ്മേളന പതാകദിനത്തിൽ എം.എൻ സ്മാരകത്തിന് മുന്നിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിെൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്തി ഭരിക്കുന്ന വർഗീയ ശക്തികൾക്കെതിരെ വിശാലവേദി വളർന്നുവരണം. അങ്ങനെ പറയുമ്പോൾ അത് കോൺഗ്രസുമായി സഖ്യംചേരലാണെന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.