തിരുവനന്തപുരം: കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമിെൻറ കീഴിലുള്ള ആയൂര്‍ തോട്ടതറ ഹാച്ചറിയിലെ കെട്ടിടം പൊളിക്കുന്നതിനുള്ള ലേലം മാര്‍ച്ച് ഒന്നിന് രാവിലെ 11.30ന് ആയൂര്‍ ഹാച്ചറിയില്‍ നടക്കും. ഫോൺ: 0471 2227485. സിവില്‍ സര്‍വിസ് പ്രിലിമിനറി ക്രാഷ് കോഴ്‌സ് തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ ഏപ്രില്‍ നാലിന് ആരംഭിക്കുന്ന സിവില്‍ സര്‍വിസ് പ്രിലിമിനറി ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 24ന് മുമ്പ് തിരുവനന്തപുരം ചാരാച്ചിറയിലുള്ള കണ്ടിന്യൂയിങ് എജുക്കേഷന്‍ സെൻററില്‍ ലഭിക്കണം. ഫോൺ: 0471 2313065, 2311654. ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് രണ്ടിന് പ്രാദേശിക അവധി തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് ജില്ലക്ക് പ്രാദേശിക അവധി അനുവദിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെൻറ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും അന്ന് അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.