'സർവിസ്​ ​െപൻഷൻകാരുടെ ആവശ്യങ്ങൾ ഉടൻ അനുവദിക്കണം'

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) രജതജൂബിലി സമ്മേളനം ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ ഉടൻ അനുവദിക്കണമെന്ന് നേമം, പാപ്പനംകോട്, തിരുവല്ലം, വിഴിഞ്ഞം യൂനിറ്റ് 26ാം വാർഷിക സമ്മേളനങ്ങൾ ആവശ്യപ്പെട്ടു. പാപ്പനംകോട് യൂനിറ്റ് സമ്മേളനം ഡോ. ബെറ്റിമോൾ മാത്യു ഉദ്ഘാടനം ചെയ്തു. എം.പി. കേശവപിള്ള അധ്യക്ഷതവഹിച്ചു. തിരുവല്ലം യൂനിറ്റ് സമ്മേളനം കോർപറേഷൻ കൗൺസിലർ സി. സത്യൻ ഉദ്ഘാടനം ചെയ്തു. നേമം യൂനിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സി. സോമൻപിള്ള അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.