കോവളം: ഉച്ചക്കട മാർക്കറ്റിലെ സുരക്ഷ ജീവനക്കാരനെ മർദിച്ച കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. പയറ്റുവിള ചാനൽക്കരയിൽ കുഴിയൻവിള തമ്പിയാശാൻ എന്ന ജിം സുരേഷാണ് (35) അറസ്റ്റിലായത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഉച്ചക്കട മാർക്കറ്റിലെ സുരക്ഷ ജീവനക്കാരനായ ഉച്ചക്കട കുഴിയൻവിള വടക്കരികത്ത് വീട്ടിൽ ഗോപിയെ (68) സുരേഷും മറ്റു രണ്ടുപേരും ചേർന്ന് മർദിക്കുകയും ഗോപിയുടെ വലതുകൈയിൽ കമ്പികൊണ്ട് അടിച്ചുപൊട്ടിക്കുകയും ഒളിവിൽ പോകുകയും ചെയ്ത കേസിലാണ് അറസ്റ്റ്. രഹസ്യവിവരത്തെത്തുടർന്ന് വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തുനിന്ന് വിഴിഞ്ഞം സി.ഐ എൻ. ഷിബുവിെൻറ നേതൃത്വത്തിൽ എസ്.െഎ ആർ. വിജയൻ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത്, സുരേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.