ലഹരിമുക്ത കേരളം ലക്ഷ്യം ^കെ.എൻ. അജിത്കുമാര്‍

ലഹരിമുക്ത കേരളം ലക്ഷ്യം -കെ.എൻ. അജിത്കുമാര്‍ വെള്ളറട: ഗ്രാമീണമേഖലയേ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യവുമായി ബോധവത്കരണം സംഘടിപ്പിക്കുന്നു. നെയ്യാറ്റിന്‍കര താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ അമ്പൂരി ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന യോഗം ജില്ല ജഡ്ജ് കെ. സത്യന്‍ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മ​െൻറ് സംഘടിപ്പിക്കുന്ന നാടകം, ഹോമിയോ ഡോക്ടര്‍ വിജയകുമാറി​െൻറ ബോധവത്കരണം, മജിസ്ട്രേറ്റ് ഡോ. ജോണ്‍ വര്‍ഗീസി​െൻറ നേതൃത്വത്തില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള ബോധവത്കരണം തുടങ്ങി നിരവധി പരിപാടികൾ സഘടിപ്പിക്കുമെന്ന് നെയ്യാറ്റിന്‍കര കോടതില്‍ ജഡ്ജിയുടെ ചേംബറില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ജഡ്ജി കെ.എൻ. അജിത്കുമാറും മജിസ്ട്രേറ്റ് ഡോ. ജോണ്‍വര്‍ഗീസും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.