പാറശ്ശാല ജോയൻറ്​ ആർ.ടി.ഒയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന്

പാറശ്ശാല:- പ്രസ്ക്ലബ് സെക്രട്ടറിയാണെന്ന് പറഞ്ഞ് പാറശ്ശാല ജോയൻറ് ആർ.ടി.ഒയെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പരാതി. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ഭീഷണി മുഴക്കിയത്. രാവിലെ 11 ഒാടെ ഒരാൾ ആർ.ടി.ഒ ഓഫിസിലെത്തി അമരവിള സ്റ്റാൻഡിൽ വാഹനമോടാൻ ഓട്ടോ ഡ്രൈവർമാർ സമ്മതിക്കുന്നില്ലെന്നും അവിടെ ഓടാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പരിശോധനയിൽ ഇയാളുടെ വാഹനം ഒരു മോട്ടോർക്യാബ് ടാക്സിയായി നെടുമങ്ങാട് ജോയൻറ് ആർ.ടി ഓഫിസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബോധ്യമാവുകയും അമരവിളയിൽ അംഗീകൃത ടാക്സി സ്റ്റാൻഡ് അനുവദിച്ചിട്ടില്ലെന്നും ക്ലർക്ക് മരിയ സെൽവം അറിയിച്ചു. തുടർന്ന് അയാൾക്കൊപ്പം വന്ന ഒരാൾ പത്രപ്രവർത്തകനാണെന്ന് പറഞ്ഞ് മോശമായി സംസാരിച്ചെന്നാണ് പരാതി. തുടർന്ന് ഉച്ചക്ക് ഒന്നോടെയാണ് പാറശ്ശാല ജോയൻറ് ആർ.ടി.ഒയുടെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് നെയ്യാറ്റിൻകര പ്രസ്ക്ലബ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. അന്വേഷണത്തിൽ പ്രസ്ക്ലബുമായോ നെയാറ്റിൻകര, പാറശ്ശാല എന്നിവിടങ്ങളിലെ പത്രപ്രവർത്തകരുമായോ ബന്ധമില്ലെന്ന് മനസ്സിലായതിനെ തുടർന്ന് ജോയൻറ് ആർ.ടി.ഒ പാറശ്ശാല പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.