കോവളം: ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തിയ സഹപ്രവർത്തകെൻറ മുഖത്ത് മുളക്പൊടി വിതറുകയും ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിക്കുകയും ചെയ്ത കേസിൽ യുവതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ തിരുവല്ലം ഇടയാർ രാമകൃഷ്ണമന്ദിരത്തിൽ ബാബുവിനെ (31) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോവളം കമുകിൻകുഴി വലിയകുളത്തിൻകര സ്വദേശിനിയായ നാദിറയെയാണ് (30) അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കോവളം ബീച്ച് പാലസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലെ കുക്കിങ് ജീവനക്കാരാണ് ഇരുവരും. തിങ്കളാഴ്ച വൈകീട്ട് 6.30ഓടെ ബാബു ഹോട്ടലിലെ ജോലികഴിഞ്ഞ് യുവതിയുടെ വീട്ടില് ഭർത്താവില്ലാത്ത സമയംനോക്കി എത്തുകയായിരുന്നു. വീട്ടിൽ കടന്ന് അൽപസമയത്തിനകം യുവതി അടുക്കളയിൽ സൂക്ഷിച്ച മുളക്പൊടി മുഖത്ത് വിതറുകയും അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന വെള്ളം ബാബുവിെൻറ ദേഹത്ത് ഒഴിക്കുകയും ചെയ്തു. യുവാവ് അവിടെനിന്ന് 7.30 ഓടെ മടങ്ങി ഹോട്ടലിലെത്തുകയും ഫ്രിഡ്ജിൽ സൂക്ഷിച്ച ഐസ് വെള്ളം ശരീരത്തിലൊഴിക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ ബാബുവിെൻറ നിലവിളികേട്ട് ഓടിക്കൂടിയ ഹോട്ടൽ ജീവനക്കാരാണ് വിവരം കോവളം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളും വ്യക്തിപരമായ പ്രശ്നങ്ങളുമാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സയിൽ കഴിയുന്ന ബാബു വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോവളം എസ്.െഎ അജിത്കുമാർ, എ.എസ്.െഎ വിജയകുമാർ, ഡബ്ല്യു.പി.സി മിനി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിബുനാഥ്, സുരേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കോവളം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.