എൻജിനീയർമാർ പ്രകൃതിയെ മറക്കരുത്​ ^മന്ത്രി ജി. സുധാകരൻ

എൻജിനീയർമാർ പ്രകൃതിയെ മറക്കരുത് -മന്ത്രി ജി. സുധാകരൻ കൊല്ലം: ശാസ്ത്രത്തെ വിസ്മരിച്ച് സാങ്കേതികവിദ്യയെ മാത്രം േപ്രാത്സാഹിപ്പിക്കുന്നതാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ മൂല്യശോഷണത്തിന് കാരണമെന്ന് മന്ത്രി ജി. സുധാകരൻ. ടി.കെ.എം എൻജിനീയറിങ് കോളജിലെ പുതിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം തൊഴിലിന് മാത്രമായി പരിമിതപ്പെടുന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളി. സാങ്കേതികവിദ്യയുടെ തിളക്കത്തിൽ വിദ്യാഭ്യാസത്തി​െൻറ മാതാവ് ശാസ്ത്രമാണെന്നത് നാം വിസ്മരിക്കുന്നു. ആഴത്തിലുള്ള ശാസ്ത്രബോധത്തി​െൻറ അഭാവം വികലമായ തൊഴിൽ സങ്കൽപങ്ങളെയും പ്രാപ്തിയില്ലാത്ത എൻജിനീയർമാരെയും സൃഷ്ടിക്കുന്നു. പഴയതിനെ മാറ്റി പുതിയത് സൃഷ്ടിക്കാനുള്ള വ്യഗ്രതയിൽ എൻജിനീയർമാർ പ്രകൃതിയെ മറക്കരുതെന്നും മന്ത്രി പറഞ്ഞു. ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാർ, പ്രിൻസിപ്പൽ ഡോ. എസ്. അയൂബ്, യൂനിയൻ ചെയർമാൻ ഷാൽവിൻ ബിജു എന്നിവർ സംസാരിച്ചു. കരിക്കോട് ജങ്ഷനിൽ ടി.കെ.എം ട്രസ്റ്റ് നിർമിക്കുന്ന ബസ് ഷെൽറ്ററി​െൻറ രൂപരേഖ എം.എ. സത്താർ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.