കുരീപ്പുഴക്ക്​ മാനവീയം വീഥിയുടെ ഐക്യദാർഢ്യം

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആർ.എസ്.എസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് മാനവീയം വീഥിയിൽ സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്നു. മാനവീയം തെരുവിടം കൾച്ചർ കലക്ടീവ് സംഘടിപ്പിച്ച കൂട്ടായ്മ പ്രതീകാത്മകമായി ഫാഷിസ്റ്റ് വിരുദ്ധ മൺകുടമുടച്ചും കവിതചൊല്ലിയും കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. വിനോദ് വൈശാഖി അധ്യക്ഷനായി. വിനോദ് വെള്ളായണി, അംശു വാമദേവൻ, ജി.എൽ. അരുൺ ഗോപി എന്നിവർ സംസാരിച്ചു. സി.കെ. അഖിൽ, പ്രദീപ് എന്നിവർ കുരീപ്പുഴക്കവിതകൾ ആലപിച്ചു. കെ.ജി. സൂരജ് സ്വാഗതവും പ്രമോദ് എസ്.എം. നന്ദിയും പറഞ്ഞു. തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷ​െൻറ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തെക്കൻ മേഖല വാഹനജാഥ സമാപിച്ചു. ഗാന്ധി പാർക്കിൽ നടന്ന സമാപനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പി. ജയകുമാർ അധ്യക്ഷത വഹിച്ചു. കരകൗശല ബോർഡ് ചെയർമാൻ കെ.എസ്. സുനിൽകുമാർ, ബെഫി സംസ്ഥാന ജോ. സെക്രട്ടറി ഷാജു ആൻറണി, മുൻ സംസ്ഥാന പ്രസിഡൻറ് പി.വി. ജോസ് എന്നിവർ സംസാരിച്ചു. ബെഫി ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് സ്വാഗതവും ജില്ല പ്രസിഡൻറ് കെ. ഹരികുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.