വെങ്ങാനൂരിൽ 'പൂവാല വേട്ട'; 30 പേർ പിടി‍യിൽ

വിഴിഞ്ഞം: വെങ്ങാനൂർ കേന്ദ്രീകരിച്ച് പെൺകുട്ടികളെയും യാത്രക്കാരായ സ്ത്രീകളെയും സ്ഥിരമായി ശല്യം ചെയ്യുന്ന 30 പൂവാലന്മാരെയും ഇവർ വന്ന 25 ബൈക്കുകളും വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള മഫ്തി പൊലീസ് പിടികൂടി. പ്രദേശത്ത് പൂവാലശല്യം രൂക്ഷമാണെന്ന് വെങ്ങാനൂർ സ്കൂൾ അധികൃതർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൻ. ഷിബു, എസ്.ഐ രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 പൊലീസുകാർ രാവിലെയും വൈകീട്ടും മഫ്തിയിൽ വെങ്ങാനൂരിൽ എത്തിയത്. വ്യാഴാഴ്ച രാവിലെയും വൈകീട്ടുമായി നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. പിടികൂടിയ പലതും അനധികൃതമായി രൂപമാറ്റം വരുത്തിയവയാണെന്നും ഇതിനെതിരെയുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പിടിയിലായവരിൽ മൂന്നുപേരെ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്തുവരുന്നു. പിടിയിലായവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ താക്കീത് ചെയ്ത ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. മറ്റുള്ളവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. പൊലീസ് സംഘത്തിൽ സി.പി.ഒമാരായ ജോസ്, സവീത്, പത്മകുമാർ, ജ്യോതിഷ്, ഉണ്ണിദാസനൻ, ഉദയൻ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.